പൊങ്കാല സിനിമ പോസ്റ്റർ

പൊങ്കാലക്ക് 'എ' സർട്ടിഫിക്കറ്റ്; സെൻസർബോർഡ് നിർദേശിച്ച കട്ടുകളില്ലാതെ ചിത്രം റിലീസിന്

തീരപ്രദേശത്തിന്‍റെ പശ്ചാത്തലത്തിലൂടെ സംഘർഷഭരിതമായ കഥ പറയുന്ന ശ്രീനാഥ് ഭാസിയുടെ ആക്ഷൻ ചിത്രം 'പൊങ്കാല' നാളെ തിയറ്ററുകളിലെത്തും. ആക്ഷൻ രംഗങ്ങൾ നിറഞ്ഞ ചിത്രത്തിലെ എട്ടു ഭാഗങ്ങൾക്ക് കട്ട്ചെയ്തുമാറ്റാൻ സെൻസർബോർഡ് നിർദേശിച്ചിരുന്നു. എന്നാൽ സിനിമയിലെ ചില പ്രധാന ഭാഗങ്ങൾ നീക്കം ചെയ്യാൻ സാധിക്കില്ലെന്ന നിലപാടിലായിരുന്നു അണിയറപ്രവർത്തകർ. ഈ രംഗങ്ങൾ ഉൾക്കൊള്ളിച്ച് റിലീസിന് ഒരുങ്ങുന്ന ചിത്രത്തിന് എ സർട്ടിഫിക്കറ്റ് നൽകിയിരിക്കുകയാണ് സെൻസർ ബോർഡ്. സെന്‍സര്‍ ബോര്‍ഡിന്റെ എ സര്‍ട്ടിഫിക്കറ്റോടെ സീന്‍ കട്ട് ഒന്നുമില്ലാതെ 350-ലധികം തിയറ്ററുകളില്‍ വേള്‍ഡ് വൈഡായി വെള്ളിയാഴ്ച ചിത്രം റിലീസ് ചെയ്യും. കേരളത്തില്‍ മാത്രം 110 തിയറ്ററുകളില്‍ റിലീസുണ്ട്.

ചിത്രം വേൾഡ് വൈഡ് റിലീസ് ചെയ്യുന്നത് ഗ്രേസ് ഫിലിം കമ്പനിയാണ്. ഇവരുടെ ആദ്യ റിലീസ് കൂടിയാണ് പൊങ്കാല. 2000 കാലഘട്ടത്തിൽ ഹാർബർ പശ്ചാത്തലമാക്കി വൈപ്പിൻ മുനമ്പം തീരദേശത്ത് നടന്ന യഥാർഥ സംഭവത്തെ ആസ്പദമാക്കിയാണ് കഥ. ശ്രീനാഥ് ഭാസി ആദ്യമായി റിയലിസ്റ്റിക്ക് ആക്ഷൻ ഹീറോ ആയി എത്തുന്ന ചിത്രം കൂടിയാണിത്. യാമിസോനയാണ് നായിക.

ബാബുരാജ്, സുധീർ കരമന, സമ്പത്ത് റാം, അലൻസിയർ, കിച്ചു ടെല്ലസ്, സൂര്യകൃഷ്, ഇന്ദ്രജിത്ത് ജഗജിത്, ജീമോൻ ജോർജ്, മുരുകൻ മാർട്ടിൻ, യാമി സോനാ, സ്മിനു സിജോ, ശാന്തകുമാരി, രേണു സുന്ദർ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായെത്തുന്നു. ആക്ഷന് ഏറെ പ്രാധാന്യം കൊടുത്ത് ഒരുങ്ങുന്ന പൊങ്കാല ശ്രീനാഥ് ഭാസിയുടെ 'മഞ്ഞുമ്മൽ ബോയ്സ്' എന്ന ഹിറ്റ് ചിത്രത്തിനു ശേഷം യഥാർഥ സംഭവത്തെ ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രം കൂടിയാണിത്. ആക്ഷൻ കോമഡി ത്രില്ലർ ശ്രേണിയിൽ പെടുന്ന ചിത്രത്തിന്റെ ഷൂട്ടിങ് വൈപ്പിൻ ചെറായി ഭാഗങ്ങളിലായിരുന്നു.

ഗ്ലോബൽ പിക്ചേഴ്സ് എന്റർടൈന്മെന്റ്, ജൂനിയർ 8 ബാനറിൽ ഒരുങ്ങുന്ന ചിത്രം ദീപു ബോസും അനിൽ പിള്ളയും ചേർന്ന് നിർമിക്കുന്നു. കൊ- പ്രൊഡ്യൂസർ ഡോണ തോമസ്. ലൈൻ പ്രൊഡ്യൂസർ- പ്രജിതാ രവീന്ദ്രൻ. മിൻമിനി, ഹനാൻ ഷാ തുടങ്ങിയവർ ചിത്രത്തിൽ ഗാനം ആലപിച്ചിട്ടുണ്ട്. ബി.കെ. ഹരിനാരായണനും, റഫീഖ് അഹമ്മദുമാണ് ഗാനങ്ങൾ രചിച്ചിരിക്കുന്നത്.

ചിത്രത്തിന്റെ ഛായാഗ്രഹണം ജാക്സൺ. എഡിറ്റർ അജാസ് പുക്കാടൻ. സംഗീതം രഞ്ജിൻ രാജ്. മേക്കപ്പ് - അഖിൽ ടി.രാജ്. കോസ്റ്റ്യും ഡിസൈൻ സൂര്യ ശേഖർ. ആർട്ട് നിധീഷ് ആചാര്യ. പ്രൊഡക്ഷൻ കൺട്രോളർ സെവൻ ആർട്സ് മോഹൻ. ഫൈറ്റ് മാഫിയ ശശി, രാജാ ശേഖർ, പ്രഭു ജാക്കി. കൊറിയോഗ്രാഫി വിജയ റാണി. പി.ആർ.ഒ മഞ്ജു ഗോപിനാഥ്. സ്റ്റിൽസ് ജിജേഷ് വാടി.ഡിസൈൻസ് അർജുൻ ജിബി.

Tags:    
News Summary - pongala movie releasing tomorrow with A certificate

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.