സാമൂഹ്യ മാധ്യമങ്ങളിലും ഒാൺലൈൻ മാധ്യമങ്ങളിലുമായി പ്രചരിക്കുന്ന വിവാഹ വാർത്തകൾ നിഷേധിച്ച് തെന്നിന്ത്യൻ താരം ശ്രിയ ശരണിന്‍റെ കുടുംബം. സുഹൃത്തിന്റെ വിവാഹത്തിനായി ശ്രിയ ആഭരണങ്ങളും വസ്ത്രങ്ങളും വാങ്ങിയിരുന്നു. ഇതാണ് വാർത്തകൾക്ക് കാരണമെന്ന് ശ്രേയയുടെ മാതാവ് വ്യക്തമാക്കി.
റഷ്യൻ കാമുകനെ ശ്രിയ വിവാഹം കഴിക്കുന്നുവെന്ന തരത്തിലുള്ള വാർത്തകളാണ് പ്രചരിച്ചിരുന്നത്. എന്നാൽ മറ്റു വിവരങ്ങൾ വാർത്തയിലുണ്ടായിരുന്നില്ല. മലയാളത്തില്‍ പോക്കിരിരാജ എന്ന ചിത്രത്തിൽ പൃഥ്വിരാജിന്‍റെ നായികയായി ശ്രിയ അഭിനയിച്ചിട്ടുണ്ട്. തമിഴ്, തെലുങ്ക്, ഹിന്ദി തുടങ്ങിയ സിനിമകളിലും ശ്രിയ നായികയായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.