ലണ്ടൻ: ഗെയിം ഓഫ് ത്രോൺ നടി ഇന്ദിര വർമക്ക് കോവിഡ് -19 സ്ഥിരീകരിച്ചു. താനിപ്പോൾ കിടപ്പിലാണെന്നും അസുഖം അത്ര സുഖകരമല്ലെന്നും നടി സമൂഹമാധ്യമത്തിൽ കുറിച്ചു.
നേരത്തേ ഗെയിം ഓഫ് ത്രോണ്‍ താരമായ ക്രിസ്റ്റഫർ ഹിവ്ജുവിനും കോവിഡ് -19 സ്ഥിരീകരിച്ചിരുന്നു. നടി എമിലിയ ക്ലാർക്കിനൊപ്പമുള്ള തിയറ്റര്‍ ഷോയുടെ ചിത്രീകരണത്തിനിടെയാണ് കോവിഡ് ബാധിക്കുന്നത്.
രോഗഭീതിയെ തുടർന്ന് തിയറ്റർ ഷോയും നിർത്തിെവച്ചിരിക്കുകയാണ്. മീര നായർ ചിത്രം കാമസൂത്രയിലൂടെ അഭിനയരംഗത്തെത്തിയ താരമാണ് ഇന്ദിര വർമ. ഇന്ദിരയുടെ അച്ഛൻ ഇന്ത്യൻ സ്വദേശിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.