‘കാ ബോഡിസ്കേപ്സി’ന്‍െറ ഇന്ത്യയിലെ ആദ്യപ്രദര്‍ശനം ഇന്ന്

തിരുവനന്തപുരം: ഹൈന്ദവ മതവിശ്വാസങ്ങളെ വ്രണപ്പെടുത്തുന്നെന്നാരോപിച്ച് സെന്‍സര്‍ ബോര്‍ഡ് തടഞ്ഞ ജെയന്‍ ചെറിയാന്‍െറ കാ ബോഡിസ്കേപ്സിന്‍െറ രാജ്യത്തെ ആദ്യപ്രദര്‍ശനം ബുധനാഴ്ച കേരള രാജ്യാന്തര ചലച്ചിത്രമേളയില്‍ നടക്കും. ഹൈകോടതി വിധിയുമായാണ് സിനിമ മേളയില്‍ പ്രദര്‍ശിപ്പിക്കുന്നത്. നേരത്തേ ഹൈകോടതി സിംഗിള്‍ ബെഞ്ച് ചിത്രത്തിന് സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ ആവശ്യപ്പെട്ടെങ്കിലും നല്‍കാന്‍ കഴിയില്ളെന്ന നിലപാടിലായിരുന്നു സെന്‍സര്‍ ബോര്‍ഡ്.
തുടര്‍ന്ന് ഡിവിഷന്‍ ബെഞ്ചിന് അപ്പീല്‍ നല്‍കിയെങ്കിലും കഴിഞ്ഞ 10ന് അപ്പീല്‍ തള്ളുകയായിരുന്നു. 11.30ന് ടാഗോറിലാണ് പ്രദര്‍ശനം. ബര്‍ലിന്‍ അന്താരാഷ്ട്ര ചലച്ചിത്ര മേളയിലടക്കം ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നു.

Tags:    
News Summary - iffk2016

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.