പരേഷ് മൊകാഷി (മറാത്തി സംവിധായകന്‍):
വലിയ ആവേശത്തോടും ആഹ്ളാദത്തോടും കൂടെ സിനിമയെ വരവേല്‍ക്കുന്ന പ്രേക്ഷകരാല്‍ സമ്പന്നമാണ് ഐ.എഫ്.എഫ്.കെ. ഇത്തരം അവസരങ്ങള്‍ സൃഷ്ടിക്കുന്നതിന് സംസ്ഥാന സര്‍ക്കാരും മറ്റും നല്‍കുന്ന പിന്തുണ ശ്രദ്ധേയമാണ്. സിനിമാ പ്രേമികള്‍ക്ക് എന്തു സഹായവും നല്‍കുന്ന സംഘാടകരും ഐ.എഫ്.എഫ്.കെയുടെ വിജയമാണ്.
കണ്ണന്‍ പട്ടാമ്പി (നടന്‍): എല്ലാ സൗകര്യങ്ങളോടും കൂടി ചലച്ചിത്രപ്രേമികളെ സ്വാഗതം ചെയ്ത ചലച്ചിത്രമേളയാണിത്. അച്ഛനെ അടിച്ചിട്ടും നാട്ടുകാരുടെ ശ്രദ്ധപിടിച്ചുപറ്റുകയെന്ന ഒരുവിഭാഗം ആള്‍ക്കാരുടെ ചിന്താഗതിയാണ് ദേശീയഗാനവിവാദത്തിലേക്കും പ്രശ്നങ്ങളിലേക്കും ചലച്ചിത്രമേളയെ വലിച്ചിഴച്ചത്. അതിനെ അംഗീകരിക്കാനാകില്ല.
എം.ജെ. രാധാകൃഷ്ണന്‍ (ഛായഗ്രഹകന്‍): ഓരോ ചലച്ചിത്രമേള കഴിയുന്തോറും ജനപങ്കാളിത്തം വര്‍ധിച്ചുവരുന്നുവെന്നുള്ളത് സന്തോഷം നല്‍കുന്ന കാര്യമാണ്. പക്ഷെ അതിനോടൊപ്പം തന്നെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുകയെന്നത് അത്യാവശ്യമാണ്.
ജയന്‍ ചെറിയാന്‍ (സംവിധായകന്‍): പലതരം അഭിപ്രായങ്ങളുടെയും അഭിരുചികളുടെയും സംഗമവേദിയാണ് ഐ.എഫ്.എഫ്.കെ. ഇത്തവണത്തെ പ്രാധാന്യമെന്തെന്നുവെച്ചാല്‍ ഇന്ത്യയില്‍ ആദ്യമായൊരു ചലച്ചിത്രമേളയില്‍ ഭിന്നലിംഗക്കാരുടെ അവകാശങ്ങളെ മാനിച്ച് അവര്‍ക്ക് പ്രത്യേക സ്ഥാനം നല്‍കിയെന്നതാണ്. ഇതിലൂടെയും മറ്റും വിപ്ളവകരമായ മുന്നേറ്റമാണ് ചലച്ചിത്രമേള നടത്തിയിരിക്കുന്നത്.
അനില്‍ നെടുമങ്ങാട് (നടന്‍): ജനപങ്കാളിത്തമാണ് ഏതു മേളയുടെയും വിജയം. അത് ഭാഗ്യവശാല്‍ ഐ.എഫ്.എഫ്.കെയ്ക്കുണ്ട്. പ്രശസ്ത കലാകാരന്മാര്‍ ഇതിന്‍്റെ സംഘാടകരായി വരുന്നതുകൊണ്ട് പ്രേക്ഷകര്‍ ആഗ്രഹിക്കുന്നത് നല്‍കാന്‍ ചലച്ചിത്രമേളയ്ക്ക് കഴിയുന്നു.
ബാലഭാസ്കര്‍ (സംഗീത സംവിധായകന്‍):
മറ്റു വര്‍ഷങ്ങളെ അപേക്ഷിച്ച് വര്‍ണാഭമായ ചലച്ചിത്രമേളയാണിത്തവണത്തേത്. വര്‍ധിച്ചുവരുന്ന യുവതലമുറയുടെ പങ്കാളിത്തം ശ്രദ്ധേയമാണ്. നല്ല സിനിമകളോടൊപ്പം സൗഹൃദങ്ങളുടെ സംഗമവേദിയായി മേളയെ കാണുവാനാണ് ഞാനിഷ്ടപ്പെടുന്നത്.
വാസു നടുവണ്ണൂര്‍ (ചുമട്ടുതൊഴിലാളി):
നാലാമത്തെ വര്‍ഷമാണ് അന്താരാഷ്ട്ര ചലച്ചിത്ര മേളക്കത്തെുന്നത്. മികച്ച ചിത്രങ്ങള്‍ കൊണ്ട് സമ്പന്നമാണ് ഇക്കുറി മേള. പ്രേക്ഷകരുടെ വര്‍ധന തിയറ്ററുകളില്‍ തിരക്കു വര്‍ധിപ്പിച്ചിട്ടുണ്ട്. തിയറ്ററുകളുടെ എണ്ണം കൂട്ടണം. 2500 സീറ്റുള്ള നിശാഗന്ധി വലിയൊരു ആശ്വാസമാണ്. കേരള സര്‍ക്കാരിന്‍െറ തിയറ്റര്‍ കോംപ്ളക്സ് യാഥാര്‍ഥ്യമാകുന്നതോടെ കുറേ പ്രശ്നങ്ങള്‍ തീരുമെന്നു പ്രതീക്ഷിക്കാം. ഡെലിഗേറ്റുകളില്‍ പകുതിയിലേറെ പേരും സിനിമകളെ ഗൗരവത്തോടെ സമീപിക്കുന്നവരാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.