തിരുവനന്തപുരം: ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമലിന് നേര്‍ക്കുള്ള ഫാഷിസ്റ്റ് ഭീഷണിക്കെതിരെ പ്രതിഷേധം ഉയര്‍ന്നുവരണമെന്ന് പുരോഗമന കലാസാഹിത്യസംഘം അഭിപ്രായപ്പെട്ടു.
ദേശീയഗാനം സംബന്ധിച്ച സുപ്രീംകോടതി ഉത്തരവ് നടപ്പാക്കുന്നതിന് ആവശ്യമായ നിയമത്തിനനുസൃതമായ കാര്യങ്ങള്‍ നിര്‍വഹിക്കുന്നതില്‍ അദ്ദേഹം ഒരു വീഴ്ചയും വരുത്തിയിട്ടില്ല എന്നുള്ളത് തുറന്ന മനസ്സോടെ കാര്യങ്ങള്‍ നിരീക്ഷിക്കുന്ന ആര്‍ക്കും ബോധ്യപ്പെടും.
അദ്ദേഹത്തിന്‍െറ സ്വകാര്യതയില്‍ കടന്നുകയറി അദ്ദേഹത്തിന്‍െറ വീടിന് മുന്നില്‍ ദേശീയഗാനം ചൊല്ലി അദ്ദേഹത്തെയും ദേശീയ ഗാനത്തെയും അവഹേളിക്കാന്‍ നടത്തിയ ശ്രമം അങ്ങേയറ്റം അസംബന്ധവും അപഹാസ്യവുമാണ്.
എല്ലാവരും ആദരവോടെ കാണേണ്ട ദേശീയഗാനത്തെ തെരുവിലെ പ്രതിഷേധപ്രകടനത്തിന് ഉപയോഗിച്ച സംഘ്പരിവാര്‍ നേതൃത്വത്തിനെതിരെ നിയമ നടപടി സ്വീകരിക്കണമെന്നും പുരോഗമനകലാ സാഹിത്യസംഘം ജനറല്‍ സെക്രട്ടറി പ്രഫ. വി.എന്‍. മുരളി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.