തിരുവനന്തപുരം: സാമൂഹിക രാഷ്ര്ടീയ സാഹചര്യങ്ങളോടുള്ള പ്രതികരണമാണ് തന്‍്റെ സിനിമയെന്ന് കാടുപൂക്കുന്ന നേരത്തിന്‍്റെ സംവിധായകന്‍ ഡോ. ബിജു. ചിലപ്പോഴൊക്കെ കലാസൃഷ്ടികള്‍ കാലത്തിനുമുമ്പെ സഞ്ചരിക്കാറുണ്ട്. ഫെബ്രുവരിയില്‍ പൂര്‍ത്തിയായ ചിത്രത്തിന് ഏറെ പ്രസക്തി ലഭിച്ചത് കേരളത്തില്‍ നടന്ന മാവോയിസ്റ്റ് കൊലപാതകങ്ങള്‍ക്ക് ശേഷമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ടാഗോര്‍ തിയേറ്ററില്‍ നടന്ന പ്രദര്‍ശനത്തില്‍ സാക്ഷ്യം വഹിക്കാന്‍ നിര്‍മ്മാതാവ് സോഫിയ പോള്‍, ഛായാഗ്രഹകന്‍ എം.ജി രാധാകൃഷ്ണന്‍, എഡിറ്റര്‍ കാര്‍ത്തിക് ജോസഫ്, അഭിനേതാക്കളായ ഇന്ദ്രജിത്ത്, റിമാ കല്ലിങ്കല്‍, കൃഷ്ണന്‍ ബാലകൃഷ്ണന്‍ തുടങ്ങിയവര്‍ എത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.