ഐ.എഫ്.എഫ്.കെ: സിഗ്നേച്ചര്‍ ഫിലിമിനുള്ള അപേക്ഷകള്‍ ക്ഷണിച്ചു

തിരുവനന്തപുരം: കേരള സര്‍ക്കാറിന്‍റെ സാംസ്കാരിക വകുപ്പിനു വേണ്ടി ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന 23ാമത് രാജ്യാന്തര ചലച്ചിത്രമേള 2018 ഡിസംബര്‍ 7 മുതല്‍ 13 വരെ തിരുവനന്തപുരത്ത് നടത്താന്‍ നിശ്ചയിച്ചിരിക്കുന്നു. മേളയില്‍ പ്രദര്‍ശിപ്പിക്കുന്നതിനായി 30 സെക്കന്‍റു വരെ ദൈര്‍ഘ്യമുള്ള സിഗ്നേച്ചര്‍ ഫിലിമുകള്‍ നിര്‍മിക്കുന്നതിനുള്ള അപേക്ഷകള്‍ ക്ഷണിക്കുന്നു. അക്കാദമിയില്‍ സമര്‍പ്പിക്കുന്ന സ്റ്റോറി ബോര്‍ഡും ബജറ്റും ഒരു വിദഗ്ധ സമിതി പരിശോധിച്ച ശേഷം ആശയത്തിന്‍െറ ഗുണനിലവാരത്തിന്‍റെയും നിര്‍മ്മാണച്ചെലവിന്‍റെയും അടിസ്ഥാനത്തില്‍ നിര്‍മ്മാണത്തിന് അനുമതി നല്‍കും.

പ്രളയാനന്തര കേരളത്തിന്‍റെ അതിജീവനവും പുനര്‍നിര്‍മാണവും എന്ന വിഷയത്തിലൂന്നിയുള്ള ആശയങ്ങളാണ് സമര്‍പ്പിക്കേണ്ടത്. 2018 ഒക്ടോബര്‍ 31 വൈകിട്ട് 5 മണിക്കു മുമ്പായി സ്റ്റോറി ബോര്‍ഡും ബജറ്റും ഉള്‍പ്പെടുത്തിയ അപേക്ഷകള്‍ അക്കാദമിയില്‍ ലഭിച്ചിരിക്കണം. കവറിനു പുറത്ത് ‘സിഗ്നേച്ചര്‍ ഫിലിം-23 ാമത് ഐ.എഫ്.എഫ്.കെ’ എന്ന് എഴുതിയിരിക്കണം. സെക്രട്ടറി, കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി, ശാസ്തമംഗലം, തിരുവനന്തപുരം-10 എന്ന വിലാസത്തിലാണ് അപേക്ഷകള്‍ അയക്കേണ്ടത്. വിശദവിവരങ്ങള്‍ക്ക് അക്കാദമി ഓഫീസുമായി ബന്ധപ്പെടുക: 04712310323

Tags:    
News Summary - IFFK Signature Film -Movies News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.