ഡിജിറ്റല്‍ യുഗത്തിലായാലും സിനിമ കാഴ്ചപ്പാടുകളുടേത് -ഓപണ്‍ ഫോറം

തിരുവനന്തപുരം: സാങ്കേതികമായി പുരോഗമിച്ചാലും സിനിമ എന്ന മാധ്യമം കാഴ്ചപ്പാടുകളുടേതാണെന്ന് രാജ്യാന്തര ചലച്ചിത്രമേളയുടെ ഓപൺ ഫോറം. ലോകം മുന്നേറുന്നതിനൊപ്പം സാേങ്കതികതയിലും സിനിമയുടെ നിർമാണത്തിലും പ്രദർശന രീതിയിലും സമൂലമായ മാറ്റങ്ങള്‍ ഉണ്ടാകുന്നുണ്ട്. എങ്കിലും സിനിമ സംവിധായക​െൻറ കലയാണെന്ന് ‘മാറുന്ന ഇന്ത്യന്‍ സിനിമ’ എന്ന വിഷയത്തിൽ നടന്ന ഓപണ്‍ ഫോറത്തിൽ ബംഗാളി ചലച്ചിത്ര സംവിധായകന്‍ ഗൗതം ഘോഷ് പറഞ്ഞു.

മൊബൈല്‍ ഫോണില്‍ പോലും സിനിമ നിർമിക്കുന്ന കാലത്ത് അതി​െൻറ വിതരണം തന്നെയാണ് ഏറ്റവും വെല്ലുവിളി നിറഞ്ഞ ഘടകം. സ്ട്രീമിങ് പ്ലാറ്റുഫോമുകള്‍ ഇക്കാര്യത്തിൽ ആശ്വാസമാണെന്ന് പ്രശസ്ത സാഹിത്യകാരി നന്ദിനി രാംനാഥ് പറഞ്ഞു. എന്നാൽ അതി​െൻറ പാര്‍ശ്വഫലങ്ങള്‍ മറ്റൊരു അരക്ഷിതാവസ്ഥയിലേക്കായിരിക്കും വിരല്‍ ചൂണ്ടുകയെന്നും അവർ അഭിപ്രായപ്പെട്ടു. ചലച്ചിത്ര മേഖലയിലെ എല്ലാ മാറ്റങ്ങളും ശുഭാപ്തി വിശ്വാസത്തോടെ സ്വീകരിക്കാനാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് രുചിര്‍ ജോഷി പറഞ്ഞു.

ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍, ജയന്‍ ചെറിയാന്‍, ചെലവൂര്‍ വേണു എന്നിവരും പങ്കെടുത്തു. സി.എസ് വെങ്കടേശ്വരന്‍ മോഡറേറ്റര്‍ ആയിരുന്നു.

Tags:    
News Summary - IFFK 2019 - Open forum on Digital Platform -Movie news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.