തിരുവനന്തപുരം: യുദ്ധക്കെടുതികളിലൂടെ സ്വത്വവും ഇടവും നഷ്ടപ്പെട്ട ജനതയെ തിരശ് ശീലയിലേക്ക് പറിച്ചുനട്ടു കൊണ്ട് മേളയുടെ രണ്ടാംദിനം കാണികൾക്ക് വിരുന്നൊരുക്കുന ്നത് 64 ചലച്ചിത്രങ്ങൾ. സുവർണ ചകോരം ലക്ഷ്യമിട്ടെത്തുന്ന നാല് മത്സരചിത്രങ്ങളും ശനിയ ാഴ്ച തിയറ്ററുകളിലെത്തും.
വുസ്ലത് സരഷോഗുവിന്റെ ഡെബ്റ്റ് ആണ് ആദ്യം പ്രദര്‍ശനത്തിനെത്തുന്ന മത്സര ചിത്രം. മോണിക്ക ലൈരാനയുടെ ദി ബെഡ്, റ്റെമിര്‍ബെക് ബിര്‍നസരോവിന്റെ നൈറ്റ് ആക്സിഡൻറ്, ബഹ്മാന് ഫാര്‍മനാരയുടെ റ്റെയ്ല് ഓഫ് ദ സീ എന്നിവയാണ് മത്സരവിഭാഗത്തില്‍ പ്രദർശിപ്പിക്കുക.
മലയാള സിനിമ ഇന്ന് എന്ന വിഭാഗത്തില്‍ ഉണ്ണികൃഷ്ണന് ആവള സംവിധാനം ചെയ്ത ഉടലാഴം, വിപിന്‍ രാധാകൃഷ്ണെൻറ ആവേ മരിയ, ബിനുഭാസ്കറിന്റെ കോട്ടയം എന്നീ ചിത്രങ്ങളും പ്രദര്‍ശിപ്പിക്കും.
മൂന്ന് ചിത്രങ്ങളുടേയും ആദ്യപ്രദര്‍ശനമാണ് ഇന്നത്തേത്. മിഡ്നൈറ്റ് സ്ക്രീനിങ്ങില്‍ രാത്രി 12ന് ‘തുംബാദ്’ പ്രദര്‍ശിപ്പിക്കും. നവാഗതരായ റാഹി അനില്‍ ബര്‍വെ, ആദേശ് പ്രസാദ് എന്നിവര്‍ തിരക്കഥയും സംവിധാനവും നിര്‍വഹിച്ച ചിത്രം നിശാഗന്ധിയിലാണ് പ്രദര്‍ശിപ്പിക്കുക.
ഓപണ്‍ ഫോറം: നന്ദിത ദാസ് ഉദ്ഘാടനം ചെയ്യും
തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്രമേളയുടെ ഭാഗമായുള്ള ഓപണ്‍ ഫോറം സംവിധായികയും നടിയുമായ നന്ദിത ദാസ് ഉദ്ഘാടനം ചെയ്യും.
‘മൊബൈല്‍ സെന്‍സറിങ്ങിലെ രാഷ്ട്രീയം’ വിഷയത്തില്‍ നടക്കുന്ന ഓപണ്‍ ഫോറത്തില്‍ കുമാര്‍ സഹാനി, ജയന് ചെറിയാന് എന്നിവര്‍ പങ്കെടുക്കും. അക്കാദമി ചെയര്മാന് കമല്‍ മോഡറേറ്ററാകും.
മേള പൊലിപ്പിക്കാൻ ‘ബാൻഡ്’ മേളം
തിരുവനന്തപുരം: ടാഗോര്‍ തിയറ്റര്‍ അങ്കണത്തില്‍ സംഗീതസന്ധ്യ അരങ്ങേറും. അന്തരിച്ച വയലിന് മാന്ത്രികന് ബാലഭാസ്കറിെൻറ ദ ബിഗ് ബാന്‍ഡ് ഉൾപ്പെടെ അഞ്ചു ബാന്‍ഡുകളാണ് സംഗീതനിശയില്‍ പങ്കുചേരുക. ശനി മുതല്‍ 12 വരെ െവെകീട്ട് 6.30നാണ് പരിപാടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.