രാജ്യാന്തര ഡോക്യുമെൻററി-ഹ്രസ്വ ചലച്ചിത്രമേള; ജനനീസ് ജൂലിയറ്റും മോട്ടി ഭാഗും മികച്ച ചിത്രം

തിരുവനന്തപുരം: 12ാമത് രാജ്യാന്തര ഡോക്യുമ​െൻററി-ഹ്രസ്വ ചലച്ചിത്രമേളയുടെ ലോങ് ഡോക്യുമ​െൻററി മത്സരവിഭാഗത്തിലെ മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം പങ്കിട്ട് ജനനീസ് ജൂലിയറ്റും മോട്ടിഭാഗും. ഓസ്‌കര്‍ പുരസ്‌കാരത്തി​​െൻറ കഥേത ര മത്സരവിഭാഗത്തിലേക്ക് നേരിട്ടുള്ള പ്രവേശനത്തിന് ഈ ചിത്രങ്ങള്‍ അര്‍ഹതനേടി.

രണ്ടുലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. പുതുച്ചേരിയിലെ ഇന്ത്യനോസ്ട്രം എന്ന നാടക ഗ്രൂപ് ജാതിവ്യവസ്ഥ, സമുദായം തുടങ്ങിയ വിഷയങ്ങള്‍ ഷേക്‌സ്പിയറി​​െൻറ റോമിയോ ആൻഡ്​ ജൂലിയറ്റിലൂടെ അവതരിപ്പിക്കുന്നതാണ് പങ്കജ് ഋഷികുമാറി​​െൻറ ‘ജനനീസ് ജൂലിയറ്റ്’. കവിയും കര്‍ഷകനുമായ 83 വയസ്സുകാരന്‍ കൃഷി സംരക്ഷിക്കാന്‍ നേരിടുന്ന പ്രതിസന്ധികളാണ് നിർമല്‍ ചന്ദര്‍ ദാന്‍ഡ്രിയാലി​​െൻറ ‘മോട്ടിഭാഗ്’.

ഈ വിഭാഗത്തിലെ മികച്ച രണ്ടാമത്തെ ചിത്രമായി ആനന്ദ് പട്​വർധ​​െൻറ ‘റീസൺ’ തെരഞ്ഞെടുത്തു. ലക്ഷം രൂപയും പ്രശസ്തിപത്രവുമാണ് പുരസ്‌കാരം.

Tags:    
News Summary - IDSFK: Best Movie-Movie News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.