പരാതിയിൽ വിശദീകരണം നൽകണം; ഒമർ ലുലുവിന് ഹൈദരാബാദ് പൊലീസിന്‍റെ നോട്ടീസ്

കൊച്ചി: ഒരു അഡാറ് ലവ് എന്ന ചിത്രത്തിലെ 'മാണിക്യ മലർ' എന്ന ഗാനം വിവാദമായി തുടരുന്നതിനിടെ സംവിധായകന് ഹൈദരാബാദ് പൊലീസിന്‍റെ നോട്ടീസ്. നേരത്തെ, ഗാനത്തിനെതിരെ ഹൈദരാബാദിൽ ലഭിച്ച പരാതിയിലെ ആരോപണങ്ങൾക്ക് വിശദീകരണം നൽകണമെന്ന് ആവശ്യപ്പെട്ടാണ് സംവിധായകൻ ഒമർ ലുലുവിന് പൊലീസ് നോട്ടീസ് അയച്ചത്. 15 ദിവസത്തിനകം വിശദീകരണം നൽകണമെന്നാണ് നിർദേശം. 

പ്രവാചകനിന്ദ ആരോപിച്ചാണ് ഒരു കൂട്ടം യുവാക്കൾ ഗാനത്തിനെതിരെ ഹൈദരാബാദ് പൊലീസിൽ പരാതി നൽകിയത്. ഇതേതുടർന്ന് ഒമർ ലുലുവിനെതിെര കേസ് എടുത്തിരുന്നു. ഇതോടെ ചിത്രത്തിൽ നിന്ന് ഗാനം പിൻവലിക്കുമെന്ന് പ്രഖ്യാപിച്ച അണിയറ പ്രവർത്തകർ പ്രേക്ഷക പിന്തുണ കണ്ട് തീരുമാനം മാറ്റുകയായിരുന്നു. 

ഗാനം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് മുംബൈ ആസ്ഥാനമായ റാസ അക്കാദമിയും സെൻസർ ബോർഡിനെ സമീപിച്ചിരുന്നു. ഗാനത്തിൽ പ്രവാചക നിന്ദയുണ്ടെന്നും ഇത് വിശ്വാസികളുടെ വികാരം വൃണപ്പെടുത്തുമെന്നും ചൂണ്ടിക്കാട്ടിയാണ് സെൻട്രൽ ബോർഡ് ഒാഫ് ഫിലിം സർട്ടിഫിക്കേഷൻ ചെയർമാൻ പ്രസൂൺ ജോഷിക്ക് കത്ത് നൽകിയത്.

അതേസമയം, ഗാനത്തിൽ പ്രവാചക നിന്ദയില്ലെന്ന് ഒമർ ലുലു നേരത്തെ വ്യക്തമാക്കിയിരുന്നു. 

Tags:    
News Summary - Hyderabad police issues notice to Oru Adaaru Love movie director Omar Lulu-Movie News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.