ആഷിഖിന്‍റെയും റിമയുടേതും നല്ല മാതൃക -ഹരീഷ് പേരടി 

കൊറോണ കാലത്തെ വിവാഹങ്ങള്‍ നമ്മളെ പലതും ഓര്‍മ്മപ്പെടുത്തുന്നുണ്ടെന്ന് നടന്‍ ഹരീഷ് പേരടി. രണ്ടു പേർ ഒന്നിച്ച് ജീവിക്കാൻ തീരുമാനിക്കുമ്പോൾ അനാവശ്യ ചെലവുകൾ ഒഴിവാക്കുക എന്നത് പ്രധാനമാണ്.  

അതില്‍ ഏറ്റവും നല്ല മാതൃകയാണ് ആഷിഖ് അബുവും റിമാ കല്ലിങ്കലുമെന്നും കൊറോണക്ക് മുമ്പേ ആര്‍ഭാടങ്ങള്‍ ഒഴിവാക്കി വിവാഹച്ചെലവിന്‍റെ പണം എറണാകുളം ജനറല്‍ ആശുപത്രിക്ക് സംഭാവന ചെയ്തവരാണ് ഇവരെന്നും ഹരീഷ് ഫേസ്ബുക്കില്‍ കുറിച്ചു.

ഹരീഷ് പേരടിയുടെ കുറിപ്പ്
കൊറോണ കാലത്തെ വിവാഹങ്ങൾ നമ്മളെ പലതും ഓർമ്മ പെടുത്തുന്നുണ്ട് ...അതിൽ പ്രധാനമാണ്...രണ്ടു പേർ ഒന്നിച്ച് ജീവിക്കാൻ തീരുമാനിക്കുമ്പോൾ അനാവശ്യ ചെലവുകൾ ഒഴിവാക്കുക എന്നത്...

അതിൽ നല്ല മാതൃകയാണ് ആഷിക്കും റീമയും.കൊറോണ കാലത്തിനും എത്രയോ മുമ്പേ ആർഭാടങ്ങൾ ഒഴിവാക്കി വിവാഹ ചെലവിന്‍റെ പണം എറണാകുളം ജനറൽ ആശുപത്രിക്ക് സംഭാവന ചെയ്തവർ ...

നവ സിനിമകളെ നെഞ്ചിലേറ്റുന്നവർ ഈ നവ ജീവിതത്തെ എത്രത്തോളം മാതൃകയാക്കിയിട്ടുണ്ടെന്നറിയില്ല ...101 പവനും കാറും പിന്നെ പാമ്പിനെ വാങ്ങാനുള്ള പണവും കൊടുത്ത് പെൺകുട്ടികളെ ഇറക്കി വിടുന്ന രക്ഷിതാക്കളും പുനർചിന്തനം നടത്തേണ്ട സമയമാണിത് ...വിവാഹ ജീവിതത്തിന് തയ്യാറെടുക്കുന്നവർക്കുള്ള മാനസിക വിദ്യാഭ്യാസത്തിനും നിയമ പരിവർത്തനം അത്യാവിശ്യമാണ്...

പെൺ വീട്ടുകാർ അർജന്റീനയും ആൺ വീട്ടുകാർ ബ്രസീലുമായി മാറുന്ന കാണികൾ ആർത്തു വിളിക്കുന്ന ഒരു മൽസരമാണ് പല സ്ഥലങ്ങളിലും നടക്കുന്നത്...സ്വാതന്ത്ര്യത്തിന്‍റെ കാറ്റേൽക്കുന്ന രണ്ട് വ്യക്ത്യകളുടെ കുടിചേരലാണ് വിവാഹം...കൊറോണ എന്ന അധ്യാപകൻ നമ്മളെ പലതും പഠിപ്പിക്കുന്നുണ്ട്.

Full View
Tags:    
News Summary - Hareesh Perady on Rima And Aashiq Abu-Movie News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.