നിരൂപണം സിനിമയുടെ ശാപമായി മാറുന്നു- അടൂര്‍

തിരുവനന്തപുരം: നിരൂപണം സിനിമയുടെ ശാപമായി മാറുന്നുവെന്ന് സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍. പ്രസിക്ളബില്‍ 'മീഡിയ കണ്‍ട്രി വൈഡ് 'ന്‍റെ 10ാം വാര്‍ഷികം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സിനിമാ നിരൂപണം എഴുതുന്ന പലര്‍ക്കും ഒന്നിനെക്കുറിച്ചും ധാരണയില്ല. കല, സാഹിത്യം, രാഷ്ട്രീയം, ചരിത്രം ഇതെല്ലാമറിയാവുന്നവരാണ് സാഹിത്യ നിരൂപകര്‍. എന്നാല്‍, തട്ടുപൊളിപ്പന്‍ സിനിമയുടെ തലത്തില്‍നിന്നാണ് പലരും സിനിമ നിരൂപണം എഴുതുന്നത്.  
നാടകം, കവിത, നോവല്‍ തുടങ്ങിയ സാഹിത്യ നിരൂപണത്തില്‍ ഈ രീതി നടക്കില്ല. അവിടെ സാഹിത്യ കൃതികള്‍ വായിക്കണം. ഇവര്‍ക്ക് ചിത്രകലയെക്കുറിച്ച് വിമര്‍ശനം എഴുതാനുമാവില്ല. ഇവര്‍ കണ്ണും കാതും തുറന്നിരുന്ന് സിനിമ കാണുക പോലുമില്ല.


അയാസമില്ലാത്ത വ്യായാമമാണ് സിനിമ നിരൂപണം. വിവരക്കേട് പറയാന്‍ പത്രത്തിന്‍റെ വിശ്വാസ്യതയാണ് ഇവര്‍ ഉപയോഗിക്കുന്നത്. ശുദ്ധന്മാരായ സഹൃദയര്‍ മാധ്യങ്ങളിലെ ഇവരുടെ നിരൂപണം വയിച്ചാണ് സിനിമയെ വിലയിരുത്തുന്നത്. കൂടിയാട്ടം ആദ്യമായി കാണാന്‍ വരുന്ന മദാമ്മയെപ്പോലയാണിവര്‍. സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന്‍റെയും ചരിത്രം അടക്കമുള്ള വിവരങ്ങള്‍ വെബ്സൈറ്റുകളില്‍ ഇന്ന ലഭ്യമാണ്. ബോധമില്ലാത്ത ഈ മടിയന്മാര്‍ അതുപോലും വായിക്കാതെയാണ് നിരൂപണം നടത്തുന്നതെന്നും അടൂര്‍ പറഞ്ഞു.

പി.ടി ഭാസ്കരപണിക്കര്‍ പ്രതിഭാ പുരസ്കാരം മണക്കാല ഗോപാലകൃഷ് ണന് അടൂര്‍ നല്‍കി. പരിപാടിയില്‍ മുന്‍ മന്ത്രി എം. വിജയകുമാര്‍ അധ്യക്ഷത വഹിച്ചു. ഇ.എം.ജെ. വെണ്ണിയൂരിന്‍െറ സ്മൃതിപഥവും പ്രകാശ്നം ചെയ്തു. ചടങ്ങില്‍  ബി. മുരളി, എം.ആര്‍.തമ്പാന്‍, യു. സുരേഷ് തുടങ്ങിയവര്‍ സംസാരിച്ചു.

Tags:    
News Summary - film director adoor gopalakrishnan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.