തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാർഡ് ജൂറി നിർണയവുമായി ബന്ധപ്പെട്ട തർക്കങ്ങ ളെ തുടർന്ന് സംസ്ഥാന ചലച്ചിത്ര അക്കാദമി സർക്കാർ പുനഃസംഘടിപ്പിച്ചു. സെക്രട്ടിയായി രുന്ന മഹേഷ് പഞ്ചുവിനെ പുറത്താക്കിയതിന് പിന്നാലെ എഴുത്തുകാരനും സംവിധായകനുമായ നീ ലനെയും അക്കാദമിയിൽനിന്ന് പുറത്താക്കി. കൊല്ലം ജില്ല ഇൻഫർമേഷൻ ഓഫിസറായിരുന്ന അജ ോയി ചന്ദ്രനാണ് പുതിയ അക്കാദമി സെക്രട്ടറി.
നടന്മാരായ ഇന്ദ്രൻസ്, പ്രേംകുമാർ, സംവിധായകൻ അനിൽ നാഗേന്ദ്രൻ, കെ.ആർ. നാരായണൻ ദേശീയ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ശങ്കർ മോഹൻ, ചലച്ചിത്ര ഫിലിം സൊസൈറ്റി അംഗം ജോർജ് മാത്യു എന്നിവരെയാണ് പുതുതായി ഉൾപ്പെടുത്തിയിരിക്കുന്നത്. ചെയർമാൻ, വൈസ് ചെയർപേഴ്സൺ സ്ഥാനങ്ങളിൽ കമലും ബീനാപോളും തുടരും. ഇവർക്ക് പുറമെ സംവിധായകരായ സിബി മലയിൽ, പ്രദീപ് ചൊക്ലി, ഓസ്കർ ജേതാവ് റസൂൽ പൂക്കുട്ടി, നടിമാരായ മഞ്ജു വാര്യർ, സജിത മഠത്തിൽ, ചലച്ചിത്ര നിരൂപകരായ വി.കെ. ജോസഫ്, ജി.പി. രാമചന്ദ്രൻ, മധു ജനാർദനൻ, തിരക്കഥാകൃത്ത് ദീദി ദാമോദരൻ, ഛായാഗ്രാഹകൻ സണ്ണി ജോസഫ് എന്നിവരെയും ജനറൽ കൗൺസിലിൽ നിലനിർത്തിയിട്ടുണ്ട്.
വിവിധ കാരണങ്ങളാൽ ജനറൽ കൗൺസിൽ സ്ഥാനത്തുനിന്ന് സംവിധായകൻ ഡോ. ബിജുവും എഴുത്തുകാരനായ സി.എസ്. വെങ്കിടേശ്വരനും നേരത്തേ രാജിവെച്ചിരുന്നു. എക്സിക്യൂട്ടിവ് അംഗമായിരുന്ന കെ.ആർ. മോഹനൻ മരിച്ചു. ഇവരുടെ ഒഴിവിലേക്കാണ് ഇന്ദ്രൻസിനെയും പ്രേംകുമാറിനെയും ശങ്കർമോഹനെയും സർക്കാർ പരിഗണിച്ചത്. നീലന് പകരമായാണ് അനിൽ വി. നാഗേന്ദ്രൻ അക്കാദമിയിലേക്ക് എത്തുന്നത്. സി.പി.ഐയുടെ നോമിനിയായാണ് ജോർജ് മാത്യു ജനറൽ കൗൺസിലിൽ ഇടംപിടിച്ചത്.
ഈ മാസം 13നാണ് 2019ലെ ചലച്ചിത്ര അവാർഡ് ജൂറി നിർണയവുമായി ബന്ധപ്പെട്ട തർക്കങ്ങളെ തുടർന്ന് സെക്രട്ടറിയായിരുന്ന മഹേഷ് പഞ്ചുവിനെ മന്ത്രി എ.കെ. ബാലൻ പുറത്താക്കിയത്. അവാർഡിനായി ഇത്തവണ മത്സരിക്കുന്ന ചിത്രങ്ങളിൽ ചെയർമാൻ കമലിെൻറ മകൻ ജുനൂസ് മുഹമ്മദ് സംവിധാനം ചെയ്ത ‘നയൻ’ എന്ന ചിത്രവുമുണ്ട്. അതിനാൽ ജൂറിയെ തെരഞ്ഞെടുക്കുന്നതിൽനിന്ന് ചെയർമാനായ കമൽ മാറിനിൽക്കണമെന്ന ആവശ്യം മഹേഷ് പഞ്ചു ഉയർത്തിയിരുന്നു. ഇത് അംഗീകരിക്കാൻ കമലും വൈസ് ചെയർപേഴ്സണായ ബീനാപോളും തയാറായില്ല.
തർക്കത്തെതുടർന്ന് കമലും ബീനാപോളും ചേർന്ന് ഒരു ജൂറിയെയും സെക്രട്ടറിയുടെ നേതൃത്വത്തിൽ മറ്റൊരു ജൂറിയെയും മന്ത്രിക്ക് നൽകി. എന്നാൽ, ഇരുകൂട്ടരുടെയും പാനലുകൾ മന്ത്രി എ.കെ. ബാലൻ തള്ളി.
പ്രശ്നപരിഹാരത്തിന് കമലിനെയും പഞ്ചുവിനെയും നേരിൽവിളിച്ച് ചർച്ച നടത്തിയെങ്കിലും വീട്ടുവീഴ്ചക്ക് ഇരുവരും തയാറായില്ല. പുനഃസംഘടന പൂർത്തിയായ സ്ഥിതിക്ക് അവാർഡ് നിർണയ ജൂറി പ്രഖ്യാപനവും ഉടൻതന്നെ ഉണ്ടായേക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.