സമൂഹ മാധ്യമങ്ങളിലൂടെ വ്യാജ ചിത്രങ്ങൾ; പരാതിയുമായി നടി ജൂഹി രസ്‍തഗി

സമൂഹ മാധ്യമങ്ങളിലൂടെ വ്യാജ ചിത്രങ്ങൾ പ്രചരിപ്പിച്ചവർക്കെതിരെ പരാതിയുമായി മലയാള സിനിമ നടി ജൂഹി രസ്‍തഗി. ഡി.ജ ി.പി ലോക്നാഥ് ബെഹ്‍റക്കും എറണാകുളം സിറ്റി പൊലീസ് കമീഷണര്‍ക്കും ആണ് പരാതി നൽകിയത്.

വാസ്തവവിരുദ്ധവും തനിക് കെതിരെ മോശം തരത്തിലുമുള്ള വ്യാജ പ്രചരണങ്ങൾ നടക്കുന്നു. വ്യക്തിഹത്യ നടത്തുകയെന്ന ഗൂഢ ലക്ഷ്യത്തോടെ ചില കുബുദ്ധ ികളാണ് ഇതിന് പിന്നിൽ. എല്ലാവരുടെയും സ്നേഹവും പിന്തുണയും എപ്പോഴും ഒപ്പമുണ്ടാകുമെന്ന പ്രതീക്ഷിക്കുന്നതായും ജൂഹി രസ്‍തഗി ഫേസ്ബുക്കിൽ കുറിച്ചു.


ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം:

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സമൂഹ മാധ്യമങ്ങളിലൂടെ വ്യാപകമായി എന്‍റെ പേരിൽ തികച്ചും മോശമായ തരത്തിലുള്ള വ്യാജ പ്രചരണകൾ നടക്കുന്നതായി ശ്രദ്ധയിൽപ്പെട്ടു. ഇത്തരം പ്രചരണങ്ങൾ എല്ലാം തന്നെ തികച്ചും വാസ്തവവിരുദ്ധവും എന്നെ വ്യക്തിഹത്യ നടത്തുക എന്ന ഗൂഢ ലക്ഷ്യത്തോടെ ചില കുബുദ്ധികൾ നടത്തുന്നതുമാണെന്ന് വേദനയോടെ അറിയിച്ചു കൊള്ളട്ടെ.

ശ്രദ്ധയിൽപ്പെട്ട ഇത്തരം സമൂഹ മാധ്യമ പോസ്റ്റുകൾ - ചൂണ്ടിക്കാട്ടി കേരള പൊലീസ് ഡയറക്ടർ ജനറൽ ലോക് നാഥ് ബെഹ്റ ഐ.പി.എസിനും, എറണാകുളം സിറ്റി പൊലീസ് കമീഷണർക്കും പരാതി നൽകി.

ഇവരുടെ നിർദ്ദേശപ്രകാരം സൈബർ സെൽ എന്‍റെ പരാതി അടിയന്തിരമായി അന്വേഷിക്കുകയാണെന്ന വിവരം അറിയിക്കട്ടെ. പൊലീസിന്‍റെ സഹായത്താൽ കുപ്രചരണങ്ങളുടെ ഉറവിടവും കുറ്റക്കാരെയും ഉടനെ തന്നെ നിയമത്തിന് മുന്നിൽ കൊണ്ടു വരുവാൻ സാധിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു. എല്ലാവരുടെയും സ്നേഹവും പിന്തുണയും എപ്പോഴും ഒപ്പമുണ്ടാകുമെന്ന പ്രതീക്ഷയോടെ..

സസ്നേഹം.

Full View
Tags:    
News Summary - fake pictures in social media: Malayalam actor Juhi Rustagi files complaint -Movies News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.