ന്യൂഡല്‍ഹി: ദേശീയ ചലച്ചിത്ര അവാർഡ് പ്രഖ്യാപനത്തിനിടയിൽ മലയാള സിനിമയെ പ്രശംസയിൽ പൊതിഞ്ഞ ജൂറി ചെയർമാൻ ശേഖർ കപൂർ അവസരം കിട്ടിയാൽ മലയാളത്തിൽ സിനിമ ചെയ്യാൻ ആഗ്രഹമുണ്ടെന്നും വ്യക്തമാക്കി. ആമിർഖാനും മുകളിൽ വെച്ച് ഫഹദ് ഫാസിലിെൻറ മികവുറ്റ അഭിനയത്തിൽ അമ്പരപ്പ് പ്രകടിപ്പിച്ച കപൂർ മികച്ച നടിക്കുള്ള മത്സരത്തിൽ പാർവതിയും നടനുള്ള മത്സരത്തിൽ ഇന്ദ്രൻസും അവസാനഘട്ടം വരെയുണ്ടായിരുന്നുവെന്നും പറഞ്ഞു.
അവാർഡ് പ്രഖ്യാപിക്കുന്നതിനിടയിൽ മലയാള സിനിമയെയും മലയാളീ അഭിനേതാക്കളെയും വാനോളം പുകഴ്ത്തിയ ശേഖർ കപൂർ അതിനുശേഷം മലയാള മാധ്യമപ്രവർത്തകരുമായി നേരിട്ട് നടത്തിയ ആശയവിനിമയത്തിലും ഇവ ആവർത്തിച്ചു. അവാർഡ് പ്രഖ്യാപനത്തിന് തുടക്കമിട്ടപ്പോൾ തന്നെ ഹിന്ദി സിനിമ പ്രാദേശിക ചിത്രങ്ങളെ കണ്ടുപഠിക്കണമെന്ന് ഉപദേശിച്ച കപൂർ ഹിന്ദി സിനിമയിലെ അഭിനേതാക്കള്‍ക്ക് മലയാള സിനിമയിലെ അഭിനേതാക്കളുടെ നിലവാരത്തോളം എത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് കുറ്റപ്പെടുത്തുകയും ചെയ്തു.
‘തൊണ്ടിമുതലും ദൃക്സാക്ഷിയും’ എന്ന ചിത്രത്തിനുള്ള അവാര്‍ഡ് പ്രഖ്യാപിച്ചാണ് ശേഖർ കപൂർ മലയാള സിനിമയുടെ ഗുണവിശേഷങ്ങൾ എണ്ണിപ്പറഞ്ഞുതുടങ്ങിയത്. ഇത് ഉജ്ജ്വലമായ ചിത്രമാണെന്നും മനോഹരമായ പ്രകടനമാണിതിൽ അഭിനേതാക്കൾ കാഴ്ചവെച്ചതെന്നും ശേഖർ കപൂർ പറഞ്ഞു. പ്രേമവും ഒളിച്ചോട്ടവും ഒക്കെയുള്ള ലളിത സിനിമയാണതെന്നാണ് ആദ്യം കരുതുക. എന്നാൽ ഏറ്റവും സൂക്ഷ്മമായ കാര്യങ്ങൾ അതിലവതരിപ്പിക്കുന്നുണ്ട്. അവസാനമെത്തുമ്പോള്‍ കഥ മുറുകുകയും ഞെട്ടുകയും ചെയ്യും. ആമിര്‍ഖാെൻറ സിനിമകള്‍ കണ്ടാല്‍ ഇതില്‍ അഭിനയിക്കുന്നത് ആമീര്ഖാനാണെന്ന് നിങ്ങള്‍ക്ക് മനസ്സിലാകും. പക്ഷെ, ചില മലയാളം സിനിമകളുടെ കാര്യത്തില്‍ അങ്ങനെയല്ല. മലയാള സിനിമയിൽ അഭിേനതാക്കള് വിവിധ റോളുകള്‍ ചെയ്യുേമ്പാൾ കഥാപാത്രങ്ങളെ മാത്രേമ കാണാന്‍ കഴിയൂ.
തുടർന്ന് ‘തൊണ്ടി മുതലും ദൃക്സാക്ഷിയും’ സിനിമയിലെ ഫഹദിെൻറ അഭിനയത്തെ കുറിച്ച് സൂചിപ്പിച്ച് ഇതുപോലുള്ള പ്രകടനം നിങ്ങള്‍ക്ക് കാണാന്‍ പറ്റില്ലെന്ന് പറഞ്ഞു.
ഒരു സിനിമയില്‍ റേപിസ്റ്റ് ആയ ആൾ മറ്റൊരു സിനിമയില്‍ ഇരയായിട്ടാണ് അഭിനയിച്ചത്. ഇയാളെ തന്നെയാണോ നേരേത്ത കണ്ടതെന്ന് അത്ഭുതപ്പെട്ടുപോയി. പ്രാദേശിക സിനിമകളിലെ കലാകാരന്മാരുടെ ഇൗ അഭിനയപാടവം ഞെട്ടിപ്പിക്കുന്നതാണെന്നും ഹിന്ദി സിനിമകള്‍ക്ക് ആ നിലവാരത്തിലെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.