20ാമത്​ ജോൺ എബ്രഹാം പുരസ്​കാരം ‘ഇൗട’ക്ക്​ 

തിരുവനന്തപുരം: ഫെഡറേഷൻ ഒാഫ്​ ഫിലിം സൊസൈറ്റീസ്​ ഒാഫ്​ ഇന്ത്യ കേരള ഘടകം മലയാളം ചിത്രത്തിന്​ ഏർപ്പെടുത്തിയ ജോൺ എബ്രഹാം പുരസ്​കാരത്തിന്​ ബി. അജിത്​കുമാർ സംവിധാനം ചെയ്​ത ‘ഇൗട’ ചിത്രം തെരഞ്ഞെടുത്തു. 

സാഹിത്യകാരൻ സി.വി. ബാലകൃഷ്​​ണൻ ചെയർമാനും മീന ടി. പിള്ള ശരത്​ചന്ദ്രൻ എന്നിവർ അംഗങ്ങളും കെ. ​പ്രഭാകരൻ മെംബർ സെക്രട്ടറിയുമായ ജൂറിയാണ്​ ചിത്രങ്ങൾ തെരഞ്ഞെടുത്തത്​. അവാർഡ്​ ചിത്രത്തിന്​ 50,000 രൂപയുടെ കാഷ്​ അവാർഡും സർട്ടിഫിക്കറ്റും സി.എൻ. കരുണാകരൻ രൂപകൽപന ചെയ്​ത ശിൽപവും സമ്മാനിക്കും. ജോൺ എബ്രഹാമി​​െൻറ ചരമ വാർഷികദിനമായ മേയ്​ 30ന്​ അവാർഡുകൾ വിതരണം ചെയ്യും. 

Tags:    
News Summary - Eeda grabs John Abraham Award-Movie News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.