മതേതരത്വം,തുല്യത എന്നിവ ജന്മാവകാശം; പൗരത്വ നിയമത്തെ എതിർത്ത് ദുൽഖറും

കൊച്ചി: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിന് പിന്തുണയുമായി നടന്‍ ദുല്‍ഖര്‍ സല്‍മാന്‍. മതേതരത്വം, ജനാധിപത്യം, സമത്വം എന്നിവ നമ്മുടെ ജന്മാവകാശമാണെന്നും അതിനെ നശിപ്പിക്കാനുള്ള ശ്രമത്തെയും ചെറുക്കണമെന്നും ദുല്‍ഖര്‍ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.

ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം

''മതേതരത്വം, ജനാധിപത്യം, സമത്വം എന്നിവയെല്ലാം നമ്മുടെ ജന്മാവകാശങ്ങളാണ്. അതിനെ നശിപ്പിക്കാനുള്ള ഏതൊരു ശ്രമത്തെയും നാം ചെറുക്കണം. എന്നിരുന്നാലും, നമ്മുടെ പാരമ്പര്യം അഹിംസയും അക്രമരാഹിത്യവുമാണെന്ന് ഓർമ്മിക്കുക. സമാധാനപരമായി പ്രതിഷേധിക്കുകയും നല്ല ഒരു ഇന്ത്യയ്ക്കായി നിലകൊള്ളുകയും ചെയ്യുക.

Full View
Tags:    
News Summary - Dulquer Salmaan on CAA Protest-Movie News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.