ചെന്നൈ: സിനിമ നിർമാതാവും സംവിധായകനുമായ ചെൈന്ന പോരൂർ ആർ.ത്യാഗരാജൻ(75) നിര്യാതനായി.ഞായറാഴ്ച രാവിലെ വീട്ടിൽവെച്ച് നെഞ്ചുവേദന അനുഭവെപ്പട്ടതിനെ തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല. തേവർ ഫിലിംസിെൻറ ബാനറിൽ രജനീകാന്ത് അഭിനയിച്ച തായ്മീത് സത്യം, തായ്വീട്, അൻപുക്ക് നാൻ അടിമൈ, രങ്കാ അടക്കം 11 ഹിറ്റ് സിനിമകളും മൊത്തം 28 സിനിമകളും സംവിധാനം ചെയ്തു.
വീട്ടിൽ പൊതുദർശനത്തിനുവെച്ച മൃതദേഹത്തിൽ സിനിമ- രാഷ്ട്രീയ മേഖലയിലെ പ്രമുഖർ ഉൾപ്പെടെ നിരവധിപേർ അന്ത്യാഞ്ജലിയർപ്പിച്ചു. സംസ്കാരം തിങ്കളാഴ്ച നടക്കും.
പഴയകാല സിനിമ നിർമാതാവായ സാേൻറാ ചിന്നപ്പ തേവറുടെ മരുമകനാണ്. ഭാര്യ: സുബ്ബുലക്ഷ്മി. മക്കൾ: വേൽമുരുകൻ, ഷൺമുഖവടിവു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.