കൊച്ചി: ചലച്ചിത്ര സംവിധായകൻ കെ.കെ. ഹരിദാസ് (51) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ഞായറാഴ്ച രാവിലെ 11.40ഒാടെയാണ് അന്ത്യം. ഭാര്യ: അനിത. മക്കൾ: ഹരിത, സൂര്യദാസ്. സംസ്കാരം തിങ്കളാഴ്ച രാവിലെ പത്തിന് എളമക്കര ശ്മശാനത്തിൽ.
1967ൽ പത്തനംതിട്ട ൈമലപ്രയിൽ കുഞ്ഞുകുഞ്ഞ്-സരോജിനി ദമ്പതികളുടെ മകനായാണ് ജനനം. 1982ൽ രാജു മഹേന്ദ്ര സംവിധാനം ചെയ്ത ‘ഭാര്യ ഒരു മന്ത്രി’ ചിത്രത്തിൽ സംവിധാന സഹായിയായാണ് തുടക്കം.
1994ൽ ജയറാം നായകനായ ‘വധു ഡോക്ടറാണ്’ ചിത്രത്തിലൂടെ സ്വതന്ത്ര സംവിധായകനായി. ‘കൊക്കരക്കോ’, ‘കാക്കക്കും പൂച്ചക്കും കല്യാണം’, ‘കല്യാണപ്പിറ്റേന്ന്’, ‘കിണ്ണം കട്ട കള്ളൻ’, ‘ഇക്കരെയാണെെൻറ മാനസം’, ‘ഒന്നാം വട്ടം കണ്ടപ്പോൾ’, ‘ഇൗ മഴ തേന്മഴ’, ‘സി.െഎ മഹാദേവൻ അഞ്ചടി നാലിഞ്ച്’ തുടങ്ങി ഇരുപതിലധികം ചിത്രങ്ങൾ സംവിധാനം ചെയ്തു. 2012ൽ പുറത്തിറങ്ങിയ അനൂപ് മേനോൻ നായകനായ ‘ജോസേട്ടെൻറ ഹീറോ’യാണ് അവസാന ചിത്രം.
ഭാര്യ അനിത. മക്കൾ ഹരിത, സൂര്യദാസ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.