കൊച്ചി: ആക്ഷൻ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ യുവ സംവിധായകൻ ദീപൻ (47) നിര്യാതനായി. കരൾ രോഗം മൂലം ഇടപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. നടിയും ഡബ്ബിങ് ആർട്ടിസ്റ്റുമായ ആനന്ദവല്ലിയുടെയും പരേതനായ വെളിയൻ ചന്ദ്രെൻറയും മകനാണ്. ഭാര്യ: ദീപ. മക്കൾ: മാധവൻ, മഹാദേവൻ. സഹോദരി: നീനു(ചെന്നൈ)
ഷാജി കൈലാസിെൻറ സഹ സംവിധായകനായിട്ടായിരുന്നു സിനിമയിലെ തുടക്കം. ഷാജിക്കൊപ്പം ആറാം തമ്പുരാൻ, എഫ്.െഎ.ആർ, വല്യേട്ടൻ, നരസിംഹം എന്നീ പടങ്ങളിൽ പ്രവർത്തിച്ചു. 2003ൽ സായ്കുമാറും വിജയകുമാറും മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ച ‘ദ കിങ് മേക്കർ ലീഡർ’ ആണ് ആദ്യ ചിത്രം. 2009ൽ പുറത്തിറങ്ങിയ പൃഥ്വിരാജ് നായകനായ ‘പുതിയ മുഖം’ ഹിറ്റായി. സുരേഷ് ഗോപി, അനൂപ്മേനോൻ, കൽപന എന്നിവർ അഭിനയിച്ച ‘ഡോൾഫിൻ ബാർ’ ആണ് പുറത്തിറങ്ങിയ അവസാന ചിത്രം.
ജയറാമിനെ നായകനാക്കി എടുത്ത ‘സത്യ’ത്തിെൻറ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ നടന്നുവരികയാണ്. ഇൗ മാസാവസാനം പുതിയ ചിത്രം റിലീസ് ചെയ്യാനിരിക്കെയാണ് അന്ത്യം. സംവിധായകരുടെ സെലിബ്രിറ്റി ക്രിക്കറ്റ് ടീം വൈസ് ക്യാപ്റ്റനാണ്. പൃഥ്വിരാജ് നായകനായ ‘ഹീറോ’, ‘സിം’, നാല് സംവിധായകരുടെ പ്രോജക്ടായ ‘ഡി കമ്പനി’ എന്ന നാല് ഹ്രസ്വ സിനിമകളിൽ ‘ഗാങ്ങ് ഒാഫ് വടക്കുന്നാഥൻ’ എന്നിവയടക്കം ഏഴ് സിനിമകൾ സംവിധാനം ചെയ്തിട്ടുണ്ട്.
നടന്മാരായ മമ്മൂട്ടി, സുരേഷ് ഗോപി, ജയസൂര്യ, കുഞ്ചാക്കോ ബോബൻ, ബാല, കലാഭവൻ ഷാജോൺ, റിമി ടോം, അനിൽ മുരളി, അജു വർഗീസ്, നടി അഞ്ജലി, വിനോദ് വിജയൻ, സംവിധായകരായ ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ, സിബി മലയിൽ, ജോഷി, സിദ്ദീഖ്, ലാൽ ജോസ്, എ.കെ. സാജൻ, തമ്പി കണ്ണന്താനം, പത്മകുമാർ, ലിജോ ജോസ് പല്ലിശ്ശേരി, ഫാസിൽ കാട്ടുങ്ങൽ, സലാം ബാപ്പു, നാദിർഷ, എം.എ. നിഷാദ്, രഞ്ജിത്ത് ശങ്കർ, ജോജു മാള, കാമറാ മാനും സംവിധായകനുമായ വേണു, നിർമാതാവ് ആേൻാ ജോസഫ് എന്നിവർ അന്ത്യോപചാരം അർപ്പിച്ചു. സംസ്കാരം ചൊവ്വാഴ്ച തിരുവനന്തപുരം നേമത്തെ തറവാട്ടു വളപ്പിൽ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.