ചെന്നൈ നഗരത്തിലെ ജലക്ഷാമം; ആശങ്ക പങ്കുവെച്ച് ലിയനാഡോ ഡികാപ്രിയോ

ന്യൂഡൽഹി: ചെന്നൈ നഗരത്തിൽ അനുഭവപ്പെടുന്ന അതിരൂക്ഷമായ ജലക്ഷാമത്തിൽ ആശങ്ക രേഖപ്പെടുത്തി ഹോളിവൂഡ് താരം ലിയനാഡ ോ ഡികാപ്രിയോ. ഇൻസ്റ്റഗ്രാമിൽ വരൾച്ചയുടെ ചിത്രം പങ്കുവെച്ചുകൊണ്ടാണ് ഓസ്കാർ ജേതാവും പരിസ്ഥിതിവാദിയുമായ താരം ആ ശങ്ക പ്രകടിപ്പിച്ചത്.

ചെന്നൈയിൽ വറ്റിത്തുടങ്ങിയ കിണറിന് ചുറ്റും ഒരു തുള്ളി വെള്ളത്തിനായി പരിശ്രമിക്കുന ്ന സ്ത്രീകളുടെ ചിത്രമാണ് താരം പോസ്റ്റ് ചെയ്തത്. വരൾച്ചമൂലം ദുസ്സഹമായ ജനജീവിതത്തെ കുറിച്ച് ബി.ബി.സി ന്യൂസ് തയാറ ാക്കിയ വാർത്തയും ചിത്രത്തിനൊപ്പം അടിക്കുറിപ്പായി നൽകിയിട്ടുണ്ട്.

നഗരത്തിലെ നാല് പ്രധാന ജലാശയങ്ങൾ വറ്റിക്കഴിഞ്ഞു. മണിക്കൂറുകൾ കാത്തിരുന്നാണ് ജനങ്ങൾക്ക് ഒരു തുള്ളി വെള്ളം ലഭിക്കുന്നത്. ഹോട്ടലുകൾ അടച്ചുപൂട്ടലിന്‍റെ വക്കിലാണ്. ജനം മഴക്കായി പ്രാർഥിക്കുകയാണെന്നും ബി.ബി.സി റിപോർട്ടിൽ പറയുന്നു.

പരിസ്ഥിതി പ്രശ്നങ്ങളിൽ സജീവമായി ഇടപെടുന്ന അഭിനേതാവാണ് ലിയനാഡോ ഡികാപ്രിയോ. ദ റെവനന്‍റിലെ അഭിനയത്തിന് ഓസ്കാർ പുരസ്കാരം ലഭിച്ച വേദി പരിസ്ഥിതി സംരക്ഷണത്തെ കുറിച്ച് സംസാരിക്കാനാണ് അദ്ദേഹം ഉപയോഗിച്ചത്.

Tags:    
News Summary - DiCaprio talks about Chennai water crisis -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.