ഫർഹാൻ അക്​തറി​െൻറ മാതൃസഹോദരി ലൈംഗിക പീഡനത്തിനിരയായെന്ന്​ വെളിപ്പെടുത്തൽ

ന്യൂഡൽഹി: 1950കളിൽ ഇന്ത്യയിലെ പ്രശസ്​തയായ ബാലതാരം ഡെയ്​സി ഇറാനി ആറാം വയസിൽ ലൈംഗിക പീഡനത്തിനരയാ​െയന്ന്​ വെളിപ്പെടുത്തൽ.  ബാലതാരമായി തിളങ്ങി നിൽക്കു​േമ്പാഴാണ്​ ആക്രമണം നേരിടേണ്ടി വന്നത്​. പീഡനത്തിനിരയായി 60 വർഷങ്ങൾക്ക്​ പിന്നിട്ടപ്പോഴാണ്​ തനിക്ക്​ കുട്ടിക്കാലത്ത്​ ഏറ്റ ആഘാതത്തെ കുറിച്ച്​​ മുൻ താരം തുറന്നു പറഞ്ഞത്​. 

ത​​െൻറ രക്ഷാകർത്താവി​​െൻറ ജോലി ഏറ്റെടുത്തിരുന്ന ആളാണ്​ തന്നെ പീഡിപ്പിച്ചത്​. ​ഹം പാഞ്ചി ഏക്​ ദൾ കെ എന്ന സിനിമയു​െട ഷൂട്ടിങ്ങിനായി മദ്രാസിലേക്ക്​ തന്നെ ​െകാണ്ടു വന്നത്​ അയാളായിരുന്നു. അവിടെ ഒരു ഹോട്ടലിൽ ഒരു രാത്രി അയാളെന്നെ ബലാത്​സംഗം ചെയ്​തു. തുടർന്ന്​ ബെൽറ്റുകൊണ്ട്​ അടിച്ചു.  സംഭവം പുറത്തു പറഞ്ഞാൽ കൊന്നുകളയു​െമന്ന്​ ഭീഷണിപ്പെടുത്തി. 

അയാളു​െട പേര്​ നവാസ്​ എന്നായിരുന്നു. അയാൾ മരിച്ചു പോയി എന്നും ​െഡയ്​സി പറഞ്ഞു. തനിക്ക്​ അതൊരു കഴിഞ്ഞ സംഭവമായി ഒാർത്തെടുക്കാൻ സാധിക്കും. എന്നാൽ അന്ന്​ അനുഭവിച്ച വേദന ഇപ്പോഴും തനിക്കുണ്ടെന്നും ഡെയ്​സി പറഞ്ഞു. താനിത്​ പറയുന്നത്​ മീടു കാമ്പയിനി​​െൻറ ഭാഗം എന്നതിലുപരി വളർന്നു വരുന്ന മിടുക്കരായ കുട്ടികളുടെ രക്ഷിതാക്കൾക്കുള്ള മുന്നറിയിപ്പായാണ്​. 

നിരവധി കുട്ടികൾ സിനിമ- സീരിയൽ- ടാലൻറ്​ ഷോകളിൽ പ​െങ്കടുക്കുന്നുണ്ട്​. ഇത്തരം സംഭവങ്ങൾ ഇൗ മേഖലയിൽ നിലനിൽക്കുന്നുവെന്നറിയു​േമ്പാൾ രക്ഷിതാക്കൾക്ക്​ കൂടുതൽ ജാഗ്രത പാലിക്കാൻ സാധിക്കുമെന്നും താരം പറഞ്ഞു. 

ഡെയ്​സി ഇറാനി നാലാം വയസിലാണ്​ ആദ്യമായി സിനിമയിൽ അഭിനയിച്ചത്​. 50 ഒാളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്​. മുതിർന്ന ശേഷം സഹനടിയായും അഭിനയം തുടർന്നു​. 

ഫർഹാൻ അക്​തറി​​െൻറയും സോയ അക്​തറി​​െൻറ മാതാവായ ഹണി ഇറാനിയും ഫറാഖാ​​െൻറയും സാജിദ്​ ഖാ​​െൻറയും മാതാവായ മെനേക ഇറാനിയും ഡെയ്സിയുടെ സഹോദരിമാരാണ്​. സംവിധായകനും തിരക്കഥാകൃത്തുമായ കെ.കെ ശുക്​ളയാണ്​ ഡെയ്​സിയുടെ ഭർത്താവ്​. 

Tags:    
News Summary - Daisy Irani says she was raped at 6 - Movie News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.