വിജിലൻസ്​ അന്വേഷണത്തിന് ചാലക്കുടി നഗരസഭ യോഗത്തിൽ ശിപാർശ

ചാലക്കുടി: ദിലീപി​െൻറ സിനിമ സമുച്ചയം ഡി- സിനിമാസിനെതിരെ വിജിലൻസ്​ അന്വേഷണത്തിന് നഗരസഭായോഗം ശിപാർശ ചെയ്തു. ഡി- സിനിമാസിന് വേണ്ടി നടത്തിയ ഭൂമി ​ൈകയേറ്റം, നിയമംലംഘിച്ച നിർമാണം, ഇതിനുവേണ്ടി അനധികൃത ഫണ്ട് കൈപ്പറ്റൽ എന്നീ ആരോപണങ്ങൾ ഉയർന്നതിനാലാണ് വിജിലൻസ്​ അന്വേഷണത്തിന് യോഗം ശിപാർശ ചെയ്തത്. യു.ഡി.എഫ് ഭരണസമിതിയുടെ കാലത്താണ് ഡി- സിനിമാസ്​ പ്രവർത്തനം ആരംഭിച്ചത്. ദിലീപിൽനിന്ന് വൻതുക സംഭാവന കൈപ്പറ്റി അനധികൃത നിർമാണത്തിന് അനുമതി നൽകിയെന്നാണ് ആരോപണം.

ഡി- സിനിമാസ്​ നിർമിച്ച സ്​ഥലത്തിേൻറത്  വ്യാജ പട്ടയമാണെന്നാണ് പ്രധാന  ആരോപണം. തിരു^-കൊച്ചി മന്ത്രിസഭ ചാലക്കുടി ശ്രീധരമംഗലം ശ്രീകൃഷ്ണ ക്ഷേത്രത്തിന് ഉൗട്ടുപുര നിർമിക്കാൻ നൽകിയ സ്​ഥലം എട്ട് വ്യാജ ആധാരങ്ങൾ ചമച്ച് നേരത്തെ ചിലർ സ്വന്തമാക്കി. പിന്നീട് ദിലീപ് ഇത് ഒറ്റ ആധാരമാക്കി രജിസ്​റ്റർ ചെയ്​തു. ഭൂമി പോക്കുവരവ് നടത്താൻ റവന്യൂ രേഖകളിൽ ക്രമക്കേട് നടത്തിയെന്ന്​​ ആരോപണമുണ്ട്.

തിങ്കളാഴ്ച ചാലക്കുടി നഗരസഭായോഗത്തിൽ ഡി- സിനിമാസിനെ കുറിച്ച്  അജണ്ടയുണ്ടായിരുന്നു. ഡി- സിനിമാസ്​ വിനോദനികുതി ഇനത്തിൽ നഗരസഭക്ക് നൽകിയ അഡ്വാൻസ്​ തുകയിൽ ബാലൻസ്​ തുക തിരിച്ചു നൽകുന്നതിനെ കുറിച്ചുള്ള ചർച്ചയിലാണ്  അപ്രതീക്ഷിതമായി എൽ.ഡി.എഫ് അംഗങ്ങൾ വിജിലൻസ്​ അന്വേഷണം ഉന്നയിച്ചത്. എന്നാൽ  യു.ഡി.എഫ് അംഗങ്ങൾ അജണ്ട അവതരിപ്പിക്കും മുമ്പ്​ യോഗത്തിൽനിന്ന് ഇറങ്ങിപ്പോയി. കഴമ്പില്ലാത്ത ആരോപണങ്ങൾ ഉന്നയിച്ചാണ് പ്രതിപക്ഷം യോഗത്തിൽനിന്ന് ഇറങ്ങിപ്പോയതെന്ന് നഗരസഭ ചെയർപേഴ്സൻ ഉഷ പരമേശ്വരൻ പറഞ്ഞു. എന്നാൽ ആരോപണങ്ങൾ അടിസ്​ഥാനരഹിതമാണെന്ന്​ പ്രതിപക്ഷ കൗൺസിലർ വി.ഒ. പൈലപ്പൻ പറഞ്ഞു. 

Tags:    
News Summary - D Cinemaas vigilance inquiry Chalakkudy Municipality

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.