Posted On
date_range Updated On
date_range സൈബർ ആക്രമണം: സജിത മഠത്തിൽ പരാതി നൽകി
കോഴിക്കോട്: മാവോവാദി ബന്ധം ആരോപിച്ച് ബന്ധുവിനെ അറസ്റ്റുചെയ്തതിനു പിന്നാലെയുള്ള സൈബര്‍ ആക്രമണങ്ങള്‍ക്കെത ിരെ നടി സജിത മഠത്തില്‍ മുഖ്യമന്ത്രിക്കും വനിത കമീഷനും പരാതി നല്‍കി. യു.എ.പി.എ ചുമത്തി അറസ്റ്റുചെയ്യപ്പെട്ട അല ന്‍ ഷുഹൈബിെൻറ മാതൃസഹോദരിയാണ് സജിത.
വിഷയത്തില്‍ കുറച്ച് ദിവസങ്ങളായി തന്നെ വ്യക്തിപരമായി അപമാനിക്കുകയും അധിക്ഷേപിക്കുകയും ചെയ്യുന്ന സന്ദേശങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ചിലർ ബോധപൂർവം പ്രചരിപ്പിക്കുന്നതായി പരാതിയില്‍ പറയുന്നു. ലൈംഗിക ചുവയുള്ളതും ജീവനുതന്നെ ഭീഷണി ഉയര്‍ത്തുന്നതുമാണ് പല പോസ്റ്റുകളും.
പൊതുസ്ഥലത്തുവെച്ച് തനിക്കുനേരെ ആക്രമണമുണ്ടാകുമോയെന്ന ഭയമുണ്ട്. തനിക്ക് ഒരു ബന്ധവുമില്ലാത്ത കാര്യങ്ങളിലേക്ക് വലിച്ചിഴക്കാനും തേജോവധം ചെയ്യാനും ചിലര്‍ ശ്രമിക്കുന്നുണ്ടെന്നും പരാതിയിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.