ബംഗളൂരു: കർണാടകയിൽ സിനിമ ടിക്കറ്റിനുള്ള പരമാവധി നിരക്ക് 200 രൂപയാക്കി സർക്കാർ ഉത്തരവ്. ഗവ. അണ്ടർ സെക്രട്ടറി എസ്.എൻ. ജയശ്രീയാണ് ഉത്തരവ് പുറത്തിറക്കിയത്. മൾട്ടിപ്ലക്സുകളിൽ വൻതുക ഇൗടാക്കുന്നതായ പരാതിയെ തുടർന്ന് കഴിഞ്ഞ ബജറ്റിലാണ് മുഖ്യമന്ത്രി സിദ്ധരാമയ്യ ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.
എന്നാൽ, 200 രൂപയുടെ ടിക്കറ്റിന് നികുതിയടക്കം 264 രൂപ നൽകേണ്ടിവരും. അതേസമയം, ഗോൾഡ് ക്ലാസ് സീറ്റുകൾ, െഎമാക്, 4ഡി എക്സ് തിയറ്ററുകൾ എന്നിവയിൽ ഇൗ നിരക്ക് ബാധകമല്ല. ആകെയുള്ള സീറ്റുകളിൽ 10 ശതമാനത്തിൽ കൂടുതൽ ഗോൾഡ് ക്ലാസിൽ ഉണ്ടാവരുതെന്നും മൾട്ടിപ്ലക്സുകളിലെ ഏതെങ്കിലുമൊരു സ്ക്രീനിൽ കന്നഡ സിനിമയോ തുളു, കൊടവ ഉൾപ്പെടെയുള്ള പ്രാദേശിക ഭാഷ സിനിമകളോ പ്രദർശിപ്പിക്കണമെന്നും ഉത്തരവിൽ പറയുന്നു.
ഇത്തരം സിനിമകൾ ഉച്ചക്ക് 1.30 മുതൽ വൈകീട്ട് 7.30 വരെയുള്ള സമയങ്ങളിലാണ് പ്രദർശിപ്പിക്കേണ്ടത്. പ്രാദേശിക ഭാഷ സിനിമകളെ പ്രോത്സാഹിപ്പിക്കുന്നതിെൻറ ഭാഗമായി കന്നട സിനിമകൾക്ക് നികുതിയിളവ് നൽകുന്ന സർക്കാർ ഇതര ഭാഷ ചിത്രങ്ങൾക്ക് 30 ശതമാനം നികുതി ഇൗടാക്കുന്നുണ്ട്.
നടപടിയെ കർണാടക ഫിലിം ചേംബർ ഒാഫ് േകാമേഴ്സ്, സിനിമ നിർമാതാക്കൾ എന്നിവർ സ്വാഗതം ചെയ്തു. ഇത് മൾട്ടിപ്ലക്സുകളിലെത്തി സിനിമ കാണുന്ന പ്രവണത വർധിപ്പിക്കുമെന്നും പ്രാദേശിക സിനിമകൾക്ക് ഗുണം ചെയ്യുമെന്നും ഇവർ അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.