സിനിമകള്‍ തിയറ്ററുകളില്‍ നിന്ന് പിന്‍വലിക്കുന്നു; പ്രതിസന്ധി രൂക്ഷം

കൊച്ചി: നിലവില്‍ പ്രദര്‍ശിപ്പിക്കുന്ന മലയാള സിനിമകള്‍ തിയറ്ററുകളില്‍നിന്ന് പിന്‍വലിക്കാന്‍ നിര്‍മാതാക്കളുടെയും വിതരണക്കാരുടെയും സംയുക്ത യോഗം തീരുമാനിച്ചു. വരുമാനവിഹിതത്തെ ചൊല്ലി എ ക്ളാസ് തിയറ്റര്‍ ഉടമ സംഘടനയുമായുണ്ടായ തര്‍ക്കംമൂലം പുതിയ ചിത്രങ്ങളുടെ റിലീസിങ് നിര്‍ത്തിവെച്ചതിന്‍െറ തുടര്‍ച്ചയായാണ് നിര്‍മാതാക്കളും വിതരണക്കാരും നിലപാട് കടുപ്പിച്ചത്.

അതേസമയം, ഇക്കാരണത്താല്‍ തിയറ്ററുകള്‍ അടച്ചിടില്ളെന്നും നിരവധി അന്യഭാഷ ചിത്രങ്ങള്‍ റിലീസിങ്ങിനായുണ്ടെന്നും ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്‍റ് ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു. മലയാള സിനിമ ചരിത്രത്തില്‍ ആദ്യമായാണ് പുതിയ ചിത്രങ്ങള്‍ റിലീസ് ചെയ്യാതെ ക്രിസ്മസ് കടന്നുപോയത്. വരുമാന വിഹിതത്തെച്ചൊല്ലിയുള്ള തര്‍ക്കം തീര്‍ക്കാന്‍ മന്ത്രി എ.കെ. ബാലന്‍ നടത്തിയ ശ്രമങ്ങള്‍ പരാജയപ്പെട്ടതോടെ റിലീസിങ് നിര്‍ത്തിവെക്കാന്‍ നിര്‍മാതാക്കളും വിതരണക്കാരും തീരുമാനിക്കുകയായിരുന്നു.

സമരത്തിന്‍െറ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ചേര്‍ന്ന നിര്‍മാതാക്കളുടെയും വിതരണക്കാരുടെയും സംയുക്തയോഗമാണ് പുതിയ തീരുമാനമെടുത്തത്. പുലി മുരുകനും കട്ടപ്പനയിലെ ഋത്വിക് റോഷനുമാണ് ഇപ്പോള്‍ പ്രദര്‍ശിപ്പിക്കുന്ന ചിത്രങ്ങളില്‍ പ്രധാനപ്പെട്ടവ. അതേസമയം, ചില എ ക്ളാസ് തിയറ്ററുകളടക്കം വ്യവസ്ഥകള്‍ അംഗീകരിക്കാന്‍ തയാറായിട്ടുണ്ടെന്നും രേഖാമൂലം ഉറപ്പുനല്‍കുകയാണെങ്കില്‍ പുതിയ ചിത്രങ്ങള്‍ റിലീസ് ചെയ്യുമെന്നും ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്‍ പ്രസിഡന്‍റ് സിയാദ് കോക്കര്‍ പറഞ്ഞു. റിലീസിങ് നടക്കാത്തതുമൂലം പുതിയ ചിത്രങ്ങള്‍ക്ക് 5-6 കോടി വീതം നഷ്ടമുണ്ടായിട്ടുണ്ട്. 30 ശതമാനം വീതം വിനോദ നികുതിയിനത്തിലും നഷ്ടം സംഭവിച്ചതായി അദ്ദേഹം പറഞ്ഞു.

നിലവിലെ സിനിമകള്‍ പിന്‍വലിച്ചാല്‍ പ്രദര്‍ശിപ്പിക്കാന്‍ നിരവധി അന്യഭാഷ ചിത്രങ്ങളുണ്ടെന്ന് ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു. ജനുവരി 12ന് വിജയിന്‍െറയും സൂര്യയുടെയും പുതിയ തമിഴ് ചിത്രങ്ങള്‍ റിലീസാവും. ഷാറൂഖ് ഖാന്‍െറയും ഋത്വിക് റോഷന്‍െറയും ഹിന്ദി ചിത്രങ്ങളുമത്തെും. നിര്‍മാതാക്കളുടെയും വിതരണക്കാരുടെയും സമ്മര്‍ദം തങ്ങളെ ബാധിക്കില്ല. വ്യാഴാഴ്ച കൊച്ചിയില്‍ ചേരുന്ന ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന്‍ ജനറല്‍ ബോഡി യോഗം ഭാവികാര്യങ്ങള്‍ ചര്‍ച്ചചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

 

Tags:    
News Summary - cinema theatre strike

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.