പുതുമുഖങ്ങളുമായി ചെപ്പി

പുതുമുഖങ്ങളെ അണിനിരത്തി നവാഗതനായ സലീഷ് വെട്ടിയാട്ടില്‍ കഥയെഴുതി സംവിധാനം ചെയ്യുന്ന 'ചെപ്പി'യുടെ ചിത്രീകരണം 31ന് കൊച്ചിയില്‍ ആരംഭിക്കും. ശില്‍പിനി എന്‍റര്‍ടെയ്ന്‍മെന്‍റാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഫാമിലി എന്‍റര്‍ടെ യ്നറായി പുതുമുഖങ്ങള്‍ക്ക് പ്രാധാന്യം നൽകിയാണ് ചിത്രം ഒരുക്കുന്നത്. കൊച്ചിയിലെ ഒരു പ്രമുഖ മൊബൈല്‍ ഷോപ്പില്‍ നടന്ന സംഭവത്തെ അടിസ്ഥാനമാക്കിയുള്ളതാണ് ചിത്രത്തിന്‍റെ പ്രമേയമെന്ന് സംവിധായകന്‍ സലീഷ് വെട്ടിയാട്ടില്‍ പറഞ്ഞു.

പുതുമുഖ നടന്‍ സെഫിന്‍ ഫ്രാന്‍സിസാണ് നായകന്‍, വര്‍ഷ വിശ്വനാഥാണ് നായിക.മലയാളത്തിലെ പ്രമുഖ താരങ്ങളായ ഇന്ദ്രന്‍സ്, മുത്തുമണി, തെസ്നിഖാന്‍ എന്നിവര്‍ക്കു പുറമെ അഞ്ജന അപ്പുക്കുട്ടന്‍, സക്കീര്‍ മണോലി, ഷിബു മുപ്പത്തടം,ജയേഷ് കലാഭവന്‍, രഞ്ജീവ് കലാഭവന്‍, സഞ്ജയ് പാല്‍ എന്നിവരാണ് മറ്റ് താരങ്ങള്‍. തിരക്കഥ, സംഭാഷണം - പ്രിന്‍സ്, ബിനോഷ്, സലീഷ്, ക്യാമറ- ജെസ്പാല്‍ ഷണ്‍മുഖം,ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ - ബിനോഷ് മുസ്തഫ, കലാസംവിധാനം - ഗ്ലട്ടന്‍ പീറ്റര്‍, മേക്കപ്പ്-പട്ടണം ഷാ, സംഗീതം, പശ്ചാത്തല സംഗീതം-കൈതപ്രം വിശ്വനാഥ്, ഗാനരചന - കൈതപ്രം ദാമോദരന്‍ നമ്പൂതിരി, എഡിറ്റര്‍ - ഫെബിന്‍ സിദ്ധാര്‍ത്ഥ്, ലൈന്‍ പ്രൊഡ്യൂസര്‍ - സുജിത്ത് കുറുപ്പ്, കോസ്റ്റ്യൂം ഡിസൈനര്‍ - അസീസ് പാലക്കാട്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - രൂപേഷ് മുരുകന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍ - നവീന്‍ അയിനിപുള്ളി, പി ആര്‍ ഒ- പി. ആര്‍.സുമേരന്‍ എന്നിവരാണ് ചെപ്പിയുടെ അണിയറ പ്രവര്‍ത്തകര്‍.


Tags:    
News Summary - Cheppi Movie-Movie News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.