മതവികാരം വ്രണപ്പെടുത്തിയെന്ന്: സത്യമേവ ജയതക്കെതിരെ കേസ് 

ഹൈദരാബാദ്: മതവികാരം വ്രണപ്പെടുത്തിയതിന് ജോൺ എബ്രഹാം ചിത്രം സത്യമേവ ജയതേക്കെതിരെ കേസ്. മിലാപ് സവേരി സംവിധാനം ചെയ്ത ചിത്രം ശിയ വിഭാഗത്തെ മോശമായി ചിത്രീകരിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ബി.ജെ.പി ന്യൂനപക്ഷ മോർച്ച സെക്രട്ടറി സൈദ് അലിയാണ് പരാതി നൽകിയത്. തുടർന്ന് ദബീർപുര പൊലീസ് കേസെടുക്കുകയായിരുന്നു. 

ചിത്രത്തിൽ മനോജ് ബാജ്പേയ്, അമൃത ഖാൻവിൽകർ, ആയിഷ ശർമ, ടോട്ട റോയ് ചൗധരി എന്നിവരും പ്രധാനവേഷത്തിലെത്തുന്നുണ്ട്. ഭൂഷൻ കുമാർ, ക്രിഷ്ണൻ കുമാർ, മോനിഷ അധ്വാനി, മധു ഭോജ്വാനി എന്നിവരാണ് ചിത്രം നിർമ്മിച്ചത്. ആഗസ്റ്റ് 15നാണ് ചിത്രം റിലീസ് ചെയ്യുക. 
 

Tags:    
News Summary - Case registered against Satyameva Jayate for hurting religious sentiments

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.