പൗരത്വ നിയമത്തിൽ പ്രതിഷേധം; വംശഹത്യാ സിനിമകള്‍ പ്രദര്‍ശിപ്പിക്കുന്നു

കോഴിക്കോട്: പൗരത്വ ഭേദഗതി നിയമവും പൗരത്വ പട്ടികയും നടപ്പിലാക്കുന്നതില്‍ പ്രതിഷേധിച്ച് കോഴിക്കോട് ചലചിത്രമ േള സംഘടിപ്പിക്കുന്നു. കോഴിക്കോട് നഗരത്തിലെ ചലചിത്ര-സാംസ്കാരിക - അക്കാദമിക പ്രവര്‍ത്തകരുടെ കൂട്ടായ്മയാണ് ജനുവ രി 18, 19 തീയ്യതികളിലായി മേള സംഘടിപ്പിക്കുന്നത്.

'വാച്ച് ഔട്ട്' അഖില ഭാരതീയ ആന്‍റിനാസി ഫിലിം ഫെസ്റ്റിവല്‍ എന ്ന പേരില്‍ നടത്തുന്ന മേളക്ക് കോഴിക്കോട് ആനക്കുളത്തുള്ള കേരള ചലചിത്ര അകാദമി ഹാളാണ് വേദിയായി ഒരുക്കിയിരിക്കുന ്നത്. തിരുവനന്തപുരം അന്താരാഷ്ട്ര ചലചിത്രമേളയില്‍ മികച്ച നവാഗത സവിംധായകനുള്ള അവാര്‍ഡ് കരസ്ഥമാക്കിയ ചിത്രമായ 'ആനിമാണി' മേളയിലെ പ്രധാന ആകര്‍ഷണമാണ്. സിനിമയുടെ സംവിധായകന്‍ ഫാഹിം ഇര്‍ശാദ് പ്രദര്‍ശനത്തിനെ തുടര്‍ന്നുള്ള ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിക്കും.

നടി പാര്‍വതി തിരുവോത്ത്, സംവിധായകരും എഴുത്തുകാരുമായ സക്കരിയ, മുഹ്സിന്‍ പരാരി, ഹര്‍ഷദ്, സുഹാസ്, ശറഫു, ആര്‍ട് ഡയറക്ടര്‍ അനീസ് നാടോടി തുടങ്ങിയ പ്രമുഖ ചലചിത്ര പ്രവര്‍ത്തകര്‍ മേളയില്‍ പങ്കെടുക്കും. സിനിമാ പ്രദര്‍ശനങ്ങള്‍ക്ക് ശേഷം പ്രമുഖ സര്‍വകലാശാാലയിലെ ഗവേഷകര്‍ പങ്കെടുക്കുന്ന പ്രബന്ധാവതരണവും ചര്‍ച്ചകളും നടക്കും. ഡോ. എ.കെ. വാസു (എഴുത്തുകാരന്‍), ശഫത് മഖ്ബൂല്‍ വാനി (ജെ.എൻ.യുവില്‍ നിന്നുള്ള ഗവേഷക വിദ്യാര്‍ഥി), ഡോ ഡിക്കന്‍സ് ലിയോനാര്‍ഡ് എം (ഹൈദരബാദ് സര്‍വകലാശാല) തുടങ്ങിയവര്‍ ചര്‍ച്ചകളില്‍ പങ്കെടുത്തു സംസാരിക്കുന്നു.

പതിനെട്ടാം തീയ്യതി രാവിലെ 9.30ന് സ്പാനിഷ് ചലച്ചിത്രം 'ദി ഫോട്ടോഗ്രാഫര്‍ ഓഫ് ദി മോഹ്ത്സ്' എന്ന സിനിമ പ്രദര്‍ശിപ്പിച്ച് കൊണ്ടാണ് രണ്ട് ദിവസം നീണ്ട് നില്‍ക്കുന്ന മേളക്ക് തുടക്കം കുറിക്കുന്നത്. ഇന്‍ ഡാര്‍ക്ക്നെസ്, ദി ബോയ് ഇന്‍ സ്ട്രിപ്പിട് പൈയ്ജാമാസ്, മൈ ഫ്യൂറര്‍-റിയല്‍ ട്രൂവസ്റ്റ് ട്രൂത്ത് എബൗട്ട് അഡോള്‍ഫ് ഹിറ്റ്ലര്‍ ഫിറാഖ് തുടങ്ങിയ സിനിമകളും പ്രദര്‍ശിപ്പിക്കുന്നു. മേളയുടെ ഭാഗമായി ഒന്നാം ദിവസം വൈകീട്ട് ജെ.എന്‍.യുവിൽ നിന്നുള്ള റാപ്പ് ഗായകന്‍ സുമീത്ത് സാമോസ്, പ്രശസ്ത സൂഫി സംഗീതജ്ഞന്‍ സമീര്‍ ബിന്‍സിയുടെയും സംഗീത വിരുന്നും സംഘടിപ്പിച്ചിട്ടുണ്ട്.

Tags:    
News Summary - CAA Cinema Festival in Kozhikode -Movies News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.