എൻ നെഞ്ചിൽ കുടിയിരിക്കും ട്രോളന്മാർക്ക് നന്ദി -അരുൺ ഗോപി

പുതിയ ചിത്രം ഇരുപത്തിയൊന്നാം നൂറ്റാണ്ടിനെ കുറിച്ച് അവകാശവാദങ്ങളൊന്നുമില്ലെന്ന് സംവിധായകൻ അരുൺ ഗോപി. ചിത ്രം ആരെയും നിരാശരാക്കില്ലെന്ന് വിശ്വസിക്കുന്നു. പറയാത്ത കാര്യങ്ങൾ എന്‍റെ പേരിലാക്കി ട്രോള് ചെയ്തു എന്നെ പോപ്പുലർ ആക്കുന്ന എൻ നെഞ്ചിൽ കുടിയിരിക്കും ട്രോളന്മാർക്കും നന്ദിയെന്നും അദ്ദേഹം ഫേസ്ബക്കിൽ കുറിച്ചു.

ഫേസ്ബുക്ക് കുറിപ്പ്
പ്രിയപെട്ടവരെ...
നാളെ ഇരുപത്തിയൊന്നാം നൂറ്റാണ്ടു റിലീസാകുകയാണ് അവകാശവാദങ്ങൾ ഒന്നുമില്ല.. ആരുടേയും തലയിൽ അമിതഭാരം തരുന്നതുമില്ല.. എന്റെ പരിമിതികളിൽ നിന്നും ഒരുപാട് സ്നേഹത്തോടെ സൃഷ്ട്ടിക്കാൻ ശ്രെമിച്ച ഒരു സിനിമയാണ് ഇത് !! ആരെയും നിരശാരാക്കില്ല എന്ന് ഞാൻ വിശ്വസിക്കുന്നു!! ഇനി എല്ലാം ദൈവത്തിന്റെയും പ്രേക്ഷകരുടെയും കൈയിലാണ്..! ഒരുപാടുപേരോടു നന്ദി ഉണ്ട് വാക്കുകളിൽ ഒതുക്കാൻ കഴിയാത്ത നന്ദി.. ഞാൻ പറയാത്ത കാര്യങ്ങൾ എന്റെ പേരിലാക്കി ട്രോള് ചെയ്തു എന്നെ പോപ്പുലർ ആക്കുന്ന എൻ നെഞ്ചിൽ കുടിയിരിക്കും എന്റെ ട്രോളന്മാർക്കും നന്ദി..!! എല്ലാരും തുറന്ന മനസുമായി നാളെ ഈ ചിത്രം കാണണം..!! കൂടെ ഉണ്ടാകണം..!! പ്രാർത്ഥനയോടെ സ്നേഹത്തോടെ...
അരുൺ ഗോപി

Full View
Tags:    
News Summary - Arun Gopy on Trollers-Movie News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.