വാൽമീകിക്കെതിരെ മോശം പരാമർശം: രാഖി സാവന്തിനെതിരെ അറസ്​റ്റ്​ വാറണ്ട്​

മുംബൈ: ഹിന്ദു ഇതിഹാസ കൃതിയായ രാമായാണം രചിച്ച വാൽമീകി മഹർഷിയെ കുറിച്ച് മോശം പരാമർശം നടത്തിയ കേസിൽ ബോളിവുഡ് നടി രാഖി സാവന്തിനെതിരെ അറസ്റ്റ് വാറണ്ട്. ലുധിയാനയിലെ കോടതിയാണ് വാറണ്ട് പുറപ്പെടുവിച്ചത്.

സ്വകാര്യ ചാനലിനു നൽകിയ അഭിമുഖത്തിൽ വാല്‍മീകിയെയും വാൽമീകി വിഭാഗത്തില്‍പ്പെട്ടവരുടെ മതവികാരത്തെ വ്രണപ്പെടുത്തുന്ന വിധം പരാമര്‍ശം നടത്തിയെന്ന പരാതിയെ തുടര്‍ന്നാണ് നടപടി. കേസിൽ മാർച്ച് ഒമ്പതിന് രാഖിയോട് കോടതിയിൽ ഹാജരാകാൻ ആവശ്യെപ്പട്ടിരുന്നുവെങ്കിലും അതിൽ വീഴ്ച വരുത്തിയതിനെ തുടർന്നാണ് വാറണ്ട്.  

വിവാദ പരാമര്‍ശത്തെ തുടര്‍ന്ന് വാല്‍മീകി വിഭാഗത്തില്‍പെട്ടവര്‍ രാഖിക്കെതിരെ  പ്രതിഷേധ പ്രകടനങ്ങള്‍ നടത്തിയിരുന്നു. കേസിൽ അടുത്ത വാദം കേൾക്കുന്നത് ഏപ്രിൽ 10 ലേക്ക് മാറ്റി.

Tags:    
News Summary - Arrest warrant issued against Rakhi Sawant

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.