കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ നടി കാവ്യാ മാധവെൻറ മുൻകൂർ ജാമ്യഹരജി ഹൈകോടതി തീർപ്പാക്കി. അറസ്റ്റിന് സാധ്യതയില്ലാത്തതിനാൽ മുൻകൂർ ജാമ്യം ആവശ്യമിെല്ലന്ന് കോടതി പറഞ്ഞു. ഹരജി പരിഗണിച്ചപ്പോൾ കാവ്യയെ അറസ്റ്റ് ചെയ്യില്ലെന്ന് പൊലീസ് കോടതിയെ അറിയിച്ചിരുന്നു. സംവിധായകന്‍ നാദിര്‍ഷയുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി ഒക്ടോബർ നാലിന് പരിഗണിക്കാൻ മാറ്റി.
കാവ്യെയയും നാദിർഷയെയും തല്‍ക്കാലം അറസ്റ്റ് ചെയ്യാന്‍ ഉദ്ദേശമില്ലെന്നാണ് പ്രൊസിക്യൂഷൻ കോടതിയെ അറിയിച്ചത്. ഇരുവരും നിലവിൽ പ്രതികളല്ല. അതിനാൽ അറസ്റ്റ് െചയ്യില്ല. പ്രൊസിക്യൂഷെൻറ വാദം കണക്കിലെടുത്ത കോടതി അറസ്റ്റ് ചെയ്യില്ലെങ്കിൽ മുൻകൂർ ജാമ്യം ആവശ്യമിെല്ലന്ന് പറഞ്ഞ് ഹരജി തീര്‍പ്പാക്കുകയായിരുന്നു.
കാവ്യയുമായി ബന്ധമുണ്ടെന്ന പള്‍സര്‍ സുനിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ അറസ്റ്റിന് സാധ്യതയുണ്ടെന്ന് കണ്ടാണ് കാവ്യാമാധവന്‍ ഹൈകോടതിയില്‍ മുന്‍കൂര്‍ ജാമ്യഹര്‍ജി നല്‍കിയത്.
അതേസമയം, നാദിർഷയുടെ ജാമ്യഹർജി ഒക്ടോബർ നാലിന് പരിഗണിക്കും. നാദിർഷയെ ചോദ്യം ചെയ്തതിെൻറ വിശദാംശങ്ങൾ മുദ്രവെച്ച കവറിൽ കോടതിയിൽ സമർപ്പിക്കാൻ നേരത്തെ കോടതി ആവശ്യപ്പെട്ടിരുന്നു. അതു പ്രകാരം പൊലീസ് ഇന്ന് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. അതുകൂടി പരിഗണിച്ചായിരിക്കും ഹരജി തീർപ്പാക്കുക.
കേസിലെ ഒന്നാംപ്രതി പള്‍സര്‍ സുനിയുടെ ജാമ്യഹര്‍ജി ഇന്ന് കോടതി തള്ളിയിരുന്നു. ദിലീപിെൻറ ജാമ്യാപേക്ഷ നാളെയാണ് ഹൈകോടതി പരിഗണിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.