ചെന്നൈ: കോടികൾ ചെലവഴിച്ച് തമിഴ്നാട് സർക്കാർ നടപ്പാക്കുന്ന ചെന്നൈ- സേലം ഹരിത ഹൈവേ റോഡ് നിർമാണത്തിനെതിരെ പ്രതിഷേധിച്ചതിെൻറ പേരിൽ അറസ്റ്റിലായ തമിഴ് സിനിമ നടൻ മൻസൂർ അലി ഖാൻ സേലം സെൻട്രൽ ജയിലിൽ നിരാഹാര സമരം തുടങ്ങി. മൻസൂർ അലി ഖാെൻറ പ്രസംഗം ക്രമസമാധാനപ്രശ്നങ്ങൾക്ക് കാരണമായതായി ആരോപിച്ചാണ് ജൂൺ 14ന് പൊലീസ് അറസ്റ്റ് ചെയ്തത്.
ഇദ്ദേഹത്തോടൊപ്പം അറസ്റ്റിലായ പരിസ്ഥിതിപ്രവർത്തകനായ പിയൂഷ് മനുഷിന് സേലം ജില്ല കോടതി കഴിഞ്ഞ ദിവസം ഉപാധികളോടെ ജാമ്യം നൽകിയിരുന്നു. എന്നാൽ, മൻസൂർ അലി ഖാന് പ്രോസിക്യൂഷെൻറ എതിർപ്പിനെ തുടർന്ന് കോടതി ജാമ്യം നിഷേധിച്ചു. ശനിയാഴ്ച രാവിലെ മുതലാണ് ഖാൻ നിരാഹാര സമരം ആരംഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.