ഇസ്ലമാബാദ്: ഇന്ത്യ-പാക് അതിർത്തിയിലെ പ്രശ്നങ്ങളെ തുടർന്ന് ബോളിവുഡ് സിനിമകൾക്ക് നിരോധിച്ച പാകിസ്താൻ ഇറാൻ സിനിമ കളെ സ്വാഗതം ചെയ്തിരിക്കുന്നു. ഇന്ത്യൻ സിനിമ നിരോധനം മൂലമുണ്ടായ നഷ്ടം പരിഹരിക്കാൻ ഇറാനിയൻ സിനിമകളാണ് രാജ്യത്തിപ്പോൾ പ്രദർശിപ്പിക്കുന്നത്. പാകിസ്താനിലെ സിനിമ വ്യവസായത്തെ സംരക്ഷിക്കുന്നതിെൻറ ഭാഗമായാണ് പുതിയ നീക്കമെന്നാണ് അറിയുന്നത്.
"പേർഷ്യൻ സംസ്കാരം പാകിസ്താനി സംസ്കാരത്തോട് വളരെ ചേർന്നു നിൽക്കുന്ന ഒന്നാണ്. അതുകൊണ്ടാണ് രാജ്യത്തുടനീളം ഇറാനിയൻ സിനിമകൾ പ്രദർശിപ്പിക്കാൻ തീരുമാനിച്ചത്"-പാകിസ്താൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ഫോക് ആൻഡ് ട്രഡിഷണൽ ഹെറിറ്റേജ് വിഭാഗം എക്സിക്യൂട്ടിവ് ഡയറക്ടർ ഫൗസിയ സയിദ് പറഞ്ഞു. ഇറാനിയൻ സിനിമകൾ പ്രദർശിപ്പിക്കാനുള്ള തീരുമാനം ഇരു രാജ്യങ്ങളും തമ്മിലുള്ള സാംസ്കാരിക വിനിമയത്തിനും കാരണമാവുമെന്ന് പാകിസ്താൻ സിനിപാക്സ് മാർക്കറ്റിങ് ജനറൽ മാനേജർ യാസിൻ അഭിപ്രായപ്പെട്ടു.
സിനിമകൾ ലഭ്യമാക്കുന്നതിനായി പാകിസ്താൻ നേരത്തെ തന്നെ ഇറാൻ,തുർക്കി പോലുള്ള രാജ്യങ്ങളുമായി ചർച്ച നടത്തിയിരുന്നതായി വാർത്തകളുണ്ടായിരുന്നു. ഉറി ആക്രമണത്തിനുശേഷം ഇരു രാജ്യങ്ങളും തമ്മിലുണ്ടായ പ്രശ്നങ്ങളാണ് ബോളിവുഡ് സിനിമകൾ പാകിസ്താനിൽ നിരോധിക്കുന്നതിലേക്ക് നയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.