ശ്രീദേവിയുടെ സാരി ലേലം ചെയ്​തു; 1.3 ലക്ഷത്തിന്​

മും​ബൈ: ന​ടി ശ്രീ​ദേ​വി​യു​ടെ ച​ര​മ​വാ​ര്‍ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് അ​വ​രു​ടെ സാ​രി ലേ​ലം ചെ​യ്തു. ജീ​വ​ കാ​രു​ണ്യ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്കാ​യി ഭ​ര്‍ത്താ​വ് ബോ​ണി ക​പൂ​റും കു​ടും​ബ​വു​മാ​ണ് സാ​രി ലേ​ല​ത്തി​ന് ​ വെ​ച്ച​ത്.

‘ബീ​യി​ങ് ജെ​ന​റ​സ് വി​ത്ത് ശ്രീ​ദേ​വി’ എ​ന്ന പേ​രി​ലാ​യി​രു​ന്നു ലേ​ലം. വെ​ള്ള​യി​ല്‍ ക​റു​ത്ത വ​ര​ക​ളും ​മ​ജ​ന്ത ക​ര​യു​മു​ള്ള കൈ​ത്ത​റി കോ​ട്ട​ൺ സാ​രി 1.3 ല​ക്ഷം രൂ​പ​ക്കാ​ണ് ലേ​ലം പോ​യ​ത്.

40,000 രൂ​പ മു​ത​ലാ​ണ് ലേ​ലം ആ​രം​ഭി​ച്ച​ത്. സ്ത്രീ​ക​ളു​ടെ​യും കു​ട്ടി​ക​ളു​ടെ​യും ഭി​ന്ന​ശേ​ഷി​ക്കാ​രു​ടെ​യും ഉ​ന്ന​മ​ന​ത്തി​നു വേ​ണ്ടി പ്ര​വ​ര്‍ത്തി​ക്കു​ന്ന ക​ണ്‍സേ​ണ്‍ ഇ​ന്ത്യ ഫൗ​ണ്ടേ​ഷ​ന്​ തു​ക കൈ​മാ​റും. 2018 ഫെ​ബ്രു​വ​രി 24ന് ​ദു​ൈ​ബ​യി​ലെ സ്വ​കാ​ര്യ ഹോ​ട്ട​ലി​ലാ​ണ് ശ്രീ​ദേ​വി മ​രി​ച്ച​ത്.

Tags:    
News Summary - Actress Sridevi Sarees Auction -Movies News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.