Posted On
date_range Updated On
date_range ഗൂഢാലോചനക്ക് തുമ്പില്ല; പൾസർ സുനിയുടെ കസ്റ്റഡി ഇന്ന് അവസാനിക്കും
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ പ്രതി പൾസർ സുനി ഉൾപ്പെടെയുള്ളവരുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. ജയിലിലെ ഫോൺ വിളിക്കേസിലെ കസ്റ്റഡിയാണ് അവസാനിക്കുന്നത്. പൾസർ സുനി, സഹ തടവുകാരായ വിഷ്ണു, കോട്ടയം സ്വദേശി സുനില്‍, വിപിന്‍ ലാല്‍ എന്നിവരെ കാക്കനാട് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കും. കേസിലെ മറ്റൊരു പ്രതിയായ ഇമ്രാനെ ഇന്നലെ കോടതിയിൽ ഹാജരാക്കി റിമാൻറ് ചെയ്തിരുന്നു.
സുനിക്ക് ജയിലിൽ ഫോൺ എത്തിച്ചു നൽകിയ വിഷ്ണുവിന് ഫോണ്‍ എത്തിച്ചത് ഇമ്രാനായിരുന്നു. ജയിലിലെ ഫോണ്‍ ഉപയോഗം തെളിയിക്കുന്നതിനുള്ള വിവരങ്ങള്‍ ലഭിച്ചതായാണ് അന്വേഷണ സംഘം അറിയിക്കുന്നത്. എന്നാല്‍ നടിയെ ആക്രമിച്ച ഗൂഢാലോചനയെ സംബന്ധിക്കുന്ന വിവരം ലഭിച്ചില്ലെന്നാണ് പൊലീസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ഗൂഢാലോചന സംബന്ധിച്ച കേസിൽ ഇന്നും ആലുവാ പൊലീസ് ക്ലബില്‍ മൊഴിയെടുക്കല്‍ തുടരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.