യുവ നടിയെ അപമാനിക്കാൻ ​ശ്രമം; ജീൻപോൾ അടക്കം നാലുപേർക്ക്​ മുൻകൂർ ജാമ്യം

കൊച്ചി:  യുവനടിയെ അപമാനിക്കാൻ ശ്രമിച്ച കേസിൽ ജീൻപോൾ ലാൽ അടക്കം നാലുപേർക്ക്​ മുൻകൂർ ജാമ്യം. നടനും സംവിധായകനുമായ ലാലി​​െൻറ മകൻ ജീൻപോൾ ലാലിന്​ പുറമെ  യുവനടൻ ശ്രീനാഥ്​ ഭാസി, ഹണീ ബീ -2 സിനിമയുടെ അണിയറ പ്രവർത്തകൻ അനൂപ്​ വേണുഗോപാൽ, അസി.ഡയറക്​ടർ അനിരുദ്ധൻ എന്നിവർക്കാണ്​ എറണാകുളം അഡീഷനൽ സെഷൻസ്​ ജഡ്​ജി സി.കൃഷ്​ണകുമാർ ഉപാധികളോടെ മുൻകൂർ ജാമ്യം അനുവദിച്ചത്​. 50,000 രൂപക്കും തുല്യ തുകക്കുള്ള രണ്ടാൾ ഉറപ്പിന്മേലുമാണ്​ ഒാരോരുത്തർക്കും ജാമ്യം നൽകിയത്​. കേസ്​ ഡയറിയും പരാതിക്കാരിയായ യുവനടി നൽകിയ സത്യവാങ്​മൂലവും പരി​േശാധിച്ച കോടതി നാലുപേരെയും കസ്​റ്റഡിയിൽ ചോദ്യം ചെയ്യേണ്ട ആവശ്യമില്ലെന്ന്​ നിരീക്ഷിച്ചാണ്​ ജാമ്യം അനുവദിച്ചത്​. 

ജാമ്യത്തിലിറങ്ങിയാലും  അന്വേഷണ ഉദ്യോഗസ്​ഥൻ ആവശ്യപ്പെടു​േമ്പാൾ ഹാജരാവണമെന്നും പരാതിക്കാരിയായ നടിയെ ഭീഷണിപ്പെടുത്തുകയോ സാക്ഷികളെ സ്വാധീനിക്കുകയോ ചെയ്യരുതെന്നും േകാടതി നിർദേശിച്ചിട്ടുണ്ട്​. 2016 നവംബർ 16 നാണ്​ യുവനടിയെ ഒരു ലക്ഷം രൂപ പ്രതിഫലത്തിൽ ജീൻ പോൾ ലാൽ സംവിധാനം ചെയ്​ത ‘ഹണീ ബീ ^2’ സിനിമയിൽ അഭിനയിക്കാനായി ക്ഷണിച്ചത്​. എന്നാൽ, അഭിനയത്തിനിടെ, സഹസംവിധായകനായ അനിരുദ്ധൻ മോശമായി പെരുമാറുകയും പണം നൽകാതെ കബളിപ്പിച്ചെന്നുമായിരുന്നു പരാതി. പിന്നീട്​ താനാണെന്ന രീതിയിൽ മറ്റൊരാളെ ഉപയോഗിച്ച്​ ചിത്രീകരണം നടത്തിയതായും ആരോപണമുണ്ടായിരുന്നു. 

തുടർന്ന്​ പൊലീസ്​ അറസ്​റ്റിനുള്ള നടപടികൾ ആരംഭിച്ചതോടെയാണ്​ ജീൻപോൾ അടക്കമുള്ളവർ മുൻകൂർ ജാമ്യം തേടിയത്​. ഇതിനിടെ, യുവനടിയുമായി കേസ്​ ഒത്തുതീർപ്പിലാക്കി കോടതിയിൽ സത്യവാങ്​മൂലം സമർപ്പിച്ചു. എന്നാൽ, പണപരമായ കാര്യങ്ങളിൽ മാത്രമേ ഒത്തുതീർപ്പ്​ സാധ്യമാവൂ എന്നും അന്വേഷണവുമായി മുന്നോട്ടുപോകുമെന്നുമാണ്​ പ്രോസിക്യൂഷൻ അറിയിച്ചത്​. എന്നാൽ, പണപരമല്ലാത്ത കാര്യങ്ങളിലെ ഒത്തുതീർപ്പ്​ നിലനിൽക്കുമോ എന്നത്​ കേസി​​െൻറ വിചാരണ ഘട്ടത്തിൽ മാത്രം വരുന്ന കാര്യമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. 

Tags:    
News Summary - Actress Assault Case; jean Paul get anticipatory bail-Movie News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.