കോവിഡ് കാലത്ത് ആതുര സേവനത്തിൽ സജീവമായി നടി ശിഖ മൽഹോത്ര

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് മഹാമാരി പടരുന്ന സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങളിൽ സജീവമായി ബോളിവുഡ് നടി ശിഖ മൽഹോത്ര. മുംബൈ ജോഗേശ്വരിയിലെ ബാലാസാഹിബ് താക്കറെ ട്രോമാ സെന്‍ററിൽ കഴിയുന്ന കോവിഡ് രോഗികൾക്ക് സേവനം ചെയ്യുകയാണ ് നഴ്സ് ബിരുദമുള്ള ശിഖ.

രോഗികൾക്ക് സേവനം ചെയ്യാൻ താൻ തീരുമാനിക്കുകയായിരുന്നുവെന്ന് ശിഖ പറഞ്ഞു. "നഴ്സ് എന്ന നിലയിലും എന്‍റർടെയിനർ എന്ന നിലയിലും രാജ്യത്തെ സേവിക്കുന്നു. എനിക്ക് നിങ്ങളുടെ അനുഗ്രഹം മാത്രം മതി. വീടുകളിൽ സ ുരക്ഷിതരായി കഴിയുക.... സർക്കാറിനെ പിന്തുണക്കുക..."- ശിഖ തന്‍റെ ഇൻസ്റ്റഗ്രാം സന്ദേശത്തിൽ കുറിച്ചു. മെഡിക്കൽ ബിരുദമ ുള്ളവർ കോവിഡ് വൈറസിനെതിരായ പോരാട്ടത്തിൽ പങ്കാളിയാകണമെന്നും താരം അഭ്യർഥിച്ചിട്ടുണ്ട്​.

ഡൽഹി വർധമാൻ മഹാവീർ മെഡിക്കൽ കോളജ്, സഫ്ദർജംങ് ആശുപത്രി എന്നിവിടങ്ങളിൽ നിന്നാണ് ശിഖ നഴ്സിങ് ബിരുദം നേടിയത്. ഷാരൂഖ് ഖാൻ നായകായ 'ഫാൻ' എന്ന ചിത്രത്തിലെ അഭിനയത്തിന് ശിഖ മൽഹോത്ര വലിയ പ്രേക്ഷക പ്രശംസ നേടിയിരുന്നു. സഞ്ജയ് മിശ്രയോടൊപ്പം ശിഖ അഭിനയിച്ച 'കാഞ്ച്ലി' എന്ന ചിത്രം കഴിഞ്ഞ ഫെബ്രുവരിയിൽ പുറത്തിറങ്ങിയിരുന്നു.

മഹാരാഷ്ട്രകയിൽ ഇതുവരെ 979 പേർക്കാണ്​ വൈറസ് ബാധ സ്ഥിരീകരിച്ചത്​. ഇതിൽ 61 കേസുകൾ പുതുതായി റിപ്പോർട്ട് ചെയ്തതാണ്.

Tags:    
News Summary - Actor Shikha Malhotra seve covid-19 Patiants in mumbai -Movie News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.