തെരുവിൽ അലഞ്ഞ് കന്നട നടന്‍

മംഗളൂരു: കാര്‍വാറിനടുത്ത കുംടയില്‍ തെരുവില്‍ അലയുകയായിരുന്ന കന്നട ചലച്ചിത്രനടന്‍ സദാശിവ ബ്രഹ്മാവറിനെ തിരിച്ചറിഞ്ഞ് നാട്ടുകാര്‍ ആഹാരവും താമസസൗകര്യവും നല്‍കി. അദ്ദേഹത്തി‍​െൻറ ആഗ്രഹപ്രകാരം ഹുബ്ബള്ളിയിലേക്ക് ബസ് കയറ്റിവിട്ടു.  

ബംഗളൂരുവിലെ വീട്ടില്‍നിന്ന് ബന്ധുക്കള്‍ ഇറക്കിവിട്ടതിനെ തുടര്‍ന്ന് അലഞ്ഞുതിരിഞ്ഞാണ് കുംടയിലെത്തിയത്. സംശയംതോന്നിയ ഏതാനും യുവാക്കള്‍ അദ്ദേഹവുമായി സംസാരിച്ചു. ആദ്യം മുഖംതിരിച്ച നടന്‍ യുവാക്കളുടെ സ്നേഹത്തിന് വഴങ്ങി അനുഭവംപങ്കിട്ടു. അഭിനയജീവിതത്തിൽ പണം ഒഴികെ എല്ലാം നേടി. ത‍​െൻറ തലവിധിയാണ് ഈ അവസ്ഥയെന്നും അദ്ദേഹം പറഞ്ഞു. 

വിവരമറിഞ്ഞ് എത്തിയ പൊലീസ് സംരക്ഷണം നല്‍കാം എന്ന് അറിയിച്ചെങ്കിലും നിരാകരിച്ച നടന്‍ ഹുബ്ബള്ളിയില്‍ പരിചയക്കാരുണ്ട് എന്ന് അറിയിക്കുകയായിരുന്നു. ബസ്​സ്​റ്റാൻഡുവരെ ഒപ്പംചെന്ന യുവാക്കള്‍ ഹുബ്ബള്ളിയിലേക്ക് ടിക്കറ്റ് എടുത്തുകൊടുത്തു. കന്നട, തുളു ഭാഷകളിലായി 150ലേറെ സിനിമകളിലും അനേകം ടി.വി സീരിയലുകളിലും അഭിനയിച്ച സദാശിവ നിരവധി പുരസ്കാരങ്ങള്‍ നേടിയിട്ടുണ്ട്.

Tags:    
News Summary - actor sadashiva brahmavar found wandering on streets

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.