Posted On
date_range Updated On
date_range തെലുഗു നടൻ ജനമധ്യത്തിൽ ആരാധകന്‍റെ മുഖത്തടിച്ചു
ഹൈദരാബാദ്: തെലുഗു നടൻ ആരാധകനെ മുഖത്തടിക്കുന്ന വിഡിയോ ദൃശ്യം പുറത്തുവന്നു. നടനും രാഷ്ട്രീയക്കാരനുമായ നന്ദമുറി ബാലകൃഷ്ണനാണ് ആരാധകന്‍റെ മുഖത്തടിച്ചത്. മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡുവിന്‍റെ ബന്ധു കൂടിയായ നടൻ തെരഞ്ഞെടുപ്പ് പ്രചരണത്തിനെത്തിയപ്പോഴാണ് സംഭവം. ഹൈദരാബാദിന് കിലോമീറ്റർ അകലെ നന്ദ്യാലിലാണ് തെരഞ്ഞെടുപ്പ് പ്ചരണത്തിനായി താരം എത്തിയത്.
തെലുഗു ദേശം പാർട്ടിയുടെ എം.എൽ.എയായ അദ്ദേഹത്തെ സ്വീകരിക്കാനായി ആരാധകർ കൂട്ടമായി എത്തിയതിനിടെ ഒരാൾ സെൽഫി എടുക്കാൻ ശ്രമിച്ചതാണ് നടനെ പ്രകോപിപ്പിച്ചത്. മുൻ ഹൈദരാബാദ് മുഖ്യമന്ത്രിയും സുപ്പർ താരവുമായിരുന്ന എൻ.ടി.ആറിന്‍റെ മകനാണ് നന്ദമുറി ബാലകൃഷ്ണൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.