നടൻ മനോജ് പിള്ള അന്തരിച്ചു

തിരുവനന്തപുരം: സിനിമ -സീരിയൽ താരം മനോജ് പിള്ള (43) അന്തരിച്ചു. വ്യാഴാഴ്ച്ച രാത്രി 11.30ഓടെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലായിരുന്നു അന്ത്യം. കെ.രാജേന്ദ്രൻപിള്ളയുെടയും വിജയകുമാരിയുടെയും മകനാണ്. കരൾ രോഗത്തെ തുടർന്ന് ദീർഘനാളായി ചികിത്സയിലായിരുന്നു. 

കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് വീട്ടിൽ അബോധാവസ്ഥയിൽ കണ്ടതിനെ തുടർന്ന് സുഹൃത്തുകൾ മനോജിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഭാര്യ സുനിത ഗുജറാത്തിൽ സ്കൂൾ അധ്യാപികയാണ്. രാവിലെ എത്തിയ ജോലിക്കാരിയാണ് അപസ്മാരം വന്ന് ബോധം നഷ്ടപ്പെട്ട നിലയിൽ മനോജിനെ കണ്ടത്. 

രണ്ടുദിവസം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലായിരുന്നു. കൊല്ലം കുണ്ടറ സ്വദേശിയായ മനോജ് സിനിമ-സീരിയൽ മേഖലയിൽ സജീവമായതോടെയാണ് തിരുമലയിലേക്ക് താമസം മാറുന്നത്. നാടോടി മന്നൻ, ഒരുനാൾവരും തുടങ്ങിയ സിനിമകളിലും മഞ്ഞുരുകുംകാലം, പ്രണയിനി, ചന്ദനമഴ, ആകാശദൂത് തുടങ്ങിയ സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്.

സംസ്കാരം വെള്ളിയാഴ്ച്ച ഉച്ചക്ക് രണ്ടിന് ശാന്തികവാടത്തിൽ നടന്നു. ചലച്ചിത്ര-സാംസ്കാരിക രാഷ്ട്രീയമേഖലകളിലെ നിരവധിപേർ അന്തിമോപചാരം അർപ്പിക്കാനെത്തി.

Tags:    
News Summary - Actor Manoj Pillai Dies-Movie News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.