പ്രതികരിക്കുന്നവരെ നിശബ്ദരാക്കാൻ ഭരണകൂട ശ്രമമെന്ന് ജോയ് മാത്യു

കോഴിക്കോട്: പ്രതികരിക്കുന്നവരെ നിശബ്ദരാക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമാണ് താൻ അടക്കമുള്ളവർക്കെതിരായ കേസെന്ന് നടൻ ജോയ് മാത്യു. എല്ലാ ഭരണകൂടത്തിന്‍റെയും സ്വഭാവമാണിത്. ചുമത്തിയിരിക്കുന്ന വകുപ്പുകൾ കാണുമ്പോൾ അതാണ് ഉദ്ദേശമെന്ന് മനസിലായി. ആരെയും തീവ്രവാദിയാക്കാവുന്ന കാലമാണ് ഇപ്പോഴുള്ളത്. എന്നാൽ, അങ്ങനെയുള്ള പേടി തനിക്കില്ലെന്നും ജോയ് മാത്യു പറഞ്ഞു.

കന്യാസ്ത്രീകളുടെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് മൗന പ്രകടനമാണ് നടത്തിയത്. മിഠായിത്തെരുവ് പ്രകടന നിരോധന മേഖലയാണെന്ന് അറിയില്ലായിരുന്നു. അത്തരത്തിൽ ഒരു ബോർഡ് സ്ഥാപിച്ചിട്ടില്ല. നിരോധനം ഉണ്ടെങ്കിൽ അക്കാര്യം വ്യക്തമാക്കി സർക്കാർ ഉത്തരവ് പുറത്തിറക്കുകയും ജനങ്ങളെ അറിയിക്കുകയും വേണമെന്നും ജോയ് മാത്യു ആവശ്യപ്പെട്ടു. കന്യാസ്ത്രീകളുടെ സമരത്തെ പിന്തുണച്ച് മിഠായിത്തെരുവിൽ പ്രകടനം നടത്തിയ കേസിൽ കോഴിക്കോട് ടൗൺ പൊലീസ് സ്റ്റേഷനിൽ എത്തിയതാണ് അദ്ദേഹം.

കന്യാസ്ത്രീകളുടെ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പ്രകടനം നടത്തിയ നടൻ ജോയ് മാത്യു ഉൾപ്പെടെ 30 പേർക്കെതിരെയാണ് പൊലീസ് കേസെടുത്തത്. പ്രകടനവും പൊതുയോഗവും നിരോധിച്ച മിഠായിതെരുവിൽ ജാഥ നടത്തിയതിന്​ ഐ.പി.സി 283 പ്രകാരം പൊതുവഴി തടസ്സപ്പെടുത്തിയെന്ന കുറ്റത്തിനാണ്​​ ടൗൺ പൊലീസ് കേസ് രജിസ്​റ്റർ ചെയ്തത്.

ജോയ് മാത്യു, സിനിമ സംവിധായകൻ ഗിരീഷ് ദാമോദർ, ബി.ജെ.പി നേതാവ്​ പി. രഘുനാഥ്, ആർട്ടിസ്​റ്റ്​ ജോൺസ് മാത്യു, പി.ടി. ഹരിദാസൻ എന്നിവർക്കും കണ്ടാലറിയാവുന്ന 25 പേർക്കുമെതിരെയാണ് കേസ്. പീഡനപരാതിയിൽ ജലന്ധർ ബിഷപ്പായിരുന്ന ഫ്രാങ്കോ മുളയ്ക്കലിനെതിരെ കന്യാസ്ത്രീകൾ നടത്തിയ പ്രക്ഷോഭത്തിന് പിന്തുണപ്രഖ്യാപിച്ച് സെപ്റ്റംബർ 13നാണ്​ സാംസ്കാരിക പ്രവർത്തകരുടെ കൂട്ടായ്മ മിഠായി​െതരുവിൽ പ്ലക്കാർഡുകളുമായി മൗനജാഥ നടത്തിയത്.

ജോയ്​ മാത്യുവി​​​െൻറ മൊഴിയെടുത്തു

പ്ര​ക​ട​നം നി​രോ​ധി​ച്ച മി​ഠാ​യി​തെ​രു​വി​ൽ മൗ​ന​ജാ​ഥ ന​ട​ത്തി​യ കേ​സി​ൽ ന​ട​ൻ ജോ​യ്​ മാ​ത്യു​വി​​ൽ​നി​ന്ന്​ ടൗ​ൺ പൊ​ലീ​സ്​ മൊ​ഴി​യെ​ടു​ത്തു. നോ​ട്ടീ​സ്​ ന​ൽ​കി സ്​​റ്റേ​ഷ​നി​ലേ​ക്ക്​ വി​ളി​പ്പി​ച്ച ശേ​ഷം പ്രി​ൻ​സി​പ്പ​ൽ എ​സ്.​െ​എ സു​ഭാ​ഷ്​ ച​ന്ദ്ര​നാ​ണ്​ മൊ​ഴി​യെ​ടു​ത്ത​ത്. സ​മ​ൻ​സ്​ വ​രു​േ​മ്പാ​ൾ കോ​ട​തി​യി​ൽ ഹാ​ജ​രാ​കാ​ൻ പൊ​ലീ​സ്​ നി​​ർ​ദേ​ശി​ച്ചു. അ​തേ​സ​മ​യം, പ്ര​തി​ക​രി​ക്കു​ന്ന​വ​രെ നി​ശ്ശ​ബ്​​ദ​രാ​ക്കാ​നു​ള്ള ശ്ര​മ​ത്തി​​​െൻറ ഭാ​ഗ​മാ​ണ്​ ത​നി​ക്കെ​തി​രാ​യ കേ​സെ​ന്ന്​​ ജോ​യ്​ മാ​ത്യു പി​ന്നീ​ട്​ മാ​ധ്യ​മ​ങ്ങ​ളോ​ട്​ പ്ര​തി​ക​രി​ച്ചു.

പ്ര​തി​ക​രി​ക്കു​ന്ന​വ​െ​​ര നി​ശ്ശ​ബ്​​ദ​രാ​ക്കു​ന്ന​ത്​ ഭ​ര​ണ​കൂ​ട​ത്തി​​​െൻറ സ്വ​ഭാ​വ​മാ​ണ്. പൊ​ലീ​സ്​ കേ​സെ​ടു​ത്തെ​ന്ന്​ ക​രു​തി ധി​ക്ക​രി​ക്കേ​ണ്ട കാ​ര്യ​മി​ല്ല. അ​വ​ർ അ​വ​രു​ടെ ജോ​ലി​യാ​ണ്​ ചെ​യ്​​ത​ത്. പീ​ഡ​ന പ​രാ​തി​യി​ൽ ഫ്രാ​േ​ങ്കാ മു​ള​യ്​​ക്ക​ലി​നെ അ​റ​സ്​​റ്റ്​ ​െച​യ്യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ ക​ന്യാ​സ്​​ത്രീ​ക​ൾ ന​ട​ത്തി​യ സ​മ​ര​ത്തി​ന്​ പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചാ​യി​രു​ന്നു​ മൗ​ന​ജാ​ഥ.​​ വ​ഴി ത​ട​സ്സ​പ്പെ​ടു​ത്തു​ക​യോ ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കു​ക​യോ ചെ​യ്​​തി​ട്ടി​ല്ല. മി​ഠാ​യി​തെ​രു​വി​ൽ പ്ര​ക​ട​നം നി​രോ​ധി​ച്ച​താ​യി അ​റി​വി​ല്ലാ​യി​രു​ന്നു​വെ​ന്നും ഇ​തു​സം​ബ​ന്ധി​ച്ച ബോ​ർ​ഡ്​ അ​വി​ടെ പ്ര​ദ​ർ​ശി​പ്പി​ച്ചി​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പ്ര​ക​ട​നം നി​രോ​ധി​ച്ചി​ട്ടു​ണ്ടെ​ങ്കി​ൽ സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​റ​ക്കി​യോ ഗ​സ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചോ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യോ ജ​ന​ങ്ങ​ളെ അ​റി​യി​ക്ക​ണ​മെ​ന്നും ജോ​യ്​ മാ​ത്യു കൂ​ട്ടി​ച്ചേ​ർ​ത്തു. നി​രോ​ധി​ത മേ​ഖ​ല​യി​ൽ പ്ര​ക​ട​നം ന​ട​ത്തി​യ​തി​ന്​ ജോ​യ്​ മാ​ത്യു ഉ​ൾ​പ്പെ​ടെ ക​ണ്ടാ​ല​റി​യാ​വു​ന്ന 30 പേ​ർ​ക്കെ​തി​രെ​യാ​ണ്​ ടൗ​ൺ പൊ​ലീ​സ്​ കേ​സെ​ടു​ത്ത​ത്.

Tags:    
News Summary - Actor Joy Mathew React to Rally Ban in Kozhikode SM Street -Movies News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.