തെലുങ്കുനടി ജയസുധയുടെ ഭർത്താവിനെ മരിച്ച നിലയിൽ കണ്ടെത്തി

മുംബൈ: തെലുങ്കുനടി ജയസുധയുടെ ഭർത്താവും നിർമാതാവുമായ നിതിൻ കപൂറിനെ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. മുംബൈയി​െല ഒാഫിസ്​ കെട്ടിടത്തിന്​ മുകളിൽനിന്ന്​ വീണ്​ മരിച്ച നിലയിലാണ്​ മൃതദേഹം കണ്ടത്​. 1985ലാണ്​ ജയസുധയെ വിവാഹം ചെയ്​തതത്​. ജയസുധ മലയാളം അടക്കം 250ലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്​. ഇഷ്​ടം എന്ന ചിത്രത്തിൽ അവർ അവതരിപ്പിച്ച സംഗീതാധ്യാപികയുടെ വേഷം ഏറെ ശ്രദ്ധ നേടിയിരുന്നു. രാഷ്​ട്രീയത്തിലും ജയസുധ സജീവമാണ്​. ഇപ്പോൾ തെലുങ്ക്​ ദേശം പാർട്ടി അംഗമാണ്​.  


 

Tags:    
News Summary - Actor Jayasudha's husband Nitin Kapoor allegedly commits suicide

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.