ബാബുരാജിന് പ്ളാസ്റ്റിക് സര്‍ജറി നടത്തി

ആലുവ: കുളം വൃത്തിയാക്കുന്നതിന്‍െറ പേരില്‍ നടന്ന തര്‍ക്കത്തില്‍ വെട്ടേറ്റ ചലച്ചിത്രനടന്‍ ബാബുരാജിന് സ്വകാര്യ ആശുപത്രിയില്‍ പ്ളാസ്റ്റിക് സര്‍ജറി നടത്തി. വെട്ടേറ്റ പാട് പുറത്ത് കാണാതിരിക്കുന്നതിനാണ് മുറിവ് തുന്നിക്കെട്ടി പ്ളാസ്റ്റിക് സര്‍ജറി നടത്തിയത്. സര്‍ജറിക്കുശേഷം തീവ്രപരിചരണ വിഭാഗത്തില്‍ കഴിഞ്ഞിരുന്ന ബാബുരാജിനെ മുറിയിലേക്ക് മാറ്റി. ഇടതുതോള്‍ മുതല്‍ കക്ഷം വരെയുള്ള ഭാഗത്താണ് വാക്കത്തികൊണ്ട് വെട്ടേറ്റത്. 
ഭൂമി ഇടപാട് സംബന്ധിച്ച തര്‍ക്കത്തത്തെുടര്‍ന്നാണ് അടിമാലി കല്ലാറിന് സമീപം ഇരുട്ടുകാനത്തെ ബാബുരാജിന്‍െറ റിസോര്‍ട്ടില്‍വെച്ച് അയല്‍വാസി വെട്ടിയത്. ചലച്ചിത്രനടന്മാരായ ആസിഫ് അലി, സുരേഷ് കൃഷ്ണ, അന്‍വര്‍ സാദത്ത് എം.എല്‍.എ എന്നിവര്‍ ബാബുരാജിനെ സന്ദര്‍ശിച്ചു. 
 
Tags:    
News Summary - actor baburaj plastic surgery

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.