നടന്‍ ബാബുരാജിനെ വെട്ടിയ സംഭവം: പ്രതി അറസ്റ്റില്‍

അടിമാലി: നടന്‍ ബാബുരാജിനെ വെട്ടിപ്പരിക്കേല്‍പിച്ച സംഭവത്തില്‍ പ്രതി അറസ്റ്റില്‍. ഇരുട്ടുകാനം തറമുട്ടത്തില്‍ സണ്ണിയാണ് (49) അറസ്റ്റിലായത്. ബാബുരാജിന്‍െറ കൈവശമിരിക്കുന്ന കുളത്തിന്‍െറ ഉടമസ്ഥാവകാശത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് ചൊവ്വാഴ്ച ആക്രമണത്തില്‍ കലാശിച്ചത്. പരിക്കേറ്റ ബാബുരാജ് ആലുവ രാജഗിരി ആശുപത്രിയില്‍ ചികിത്സയിലാണ്.

പരാതി ചര്‍ച്ച ചെയ്ത് പരിഹരിക്കാന്‍ ഇരുവരെയും അടിമാലി സ്റ്റേഷനിലേക്ക് വിളിപ്പിച്ച ദിവസം തന്നെ ബാബുരാജ് കുളം വൃത്തിയാക്കാന്‍ എത്തിയതാണ് ആക്രമണത്തിനു കാരണമെന്ന് സണ്ണി പൊലീസിനു മൊഴി നല്‍കി. കുളം നിര്‍മിക്കാന്‍ ഭൂമി നല്‍കിയപ്പോള്‍ ബാബുരാജ് സമ്മതിച്ച വില നല്‍കാത്തതാണ് തര്‍ക്കത്തിനു കാരണമെന്ന് സണ്ണിയുടെ ബന്ധുക്കള്‍ പറഞ്ഞു. എന്നാല്‍,  പണം മുഴുവന്‍ നല്‍കിയിട്ടും ഭൂമി ആധാരം ചെയ്ത് നല്‍കാന്‍ സണ്ണി തയാറായില്ളെന്നും ഇത് സംബന്ധിച്ച് താനാണ് പൊലീസില്‍ പരാതി നല്‍കിയതെന്നും ബാബുരാജ് പറയുന്നു.

ചൊവ്വാഴ്ച രാത്രി അറസ്റ്റിലായ സണ്ണിയെ അടിമാലി ജുഡീഷ്യല്‍ ഒന്നാം ക്ളാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്ത് ദേവികുളം സബ് ജയിലിലേക്ക് അയച്ചു. അതേസമയം, ബാബുരാജിന്‍െറ പരിക്ക് സാരമുള്ളതല്ളെന്നും സുഖംപ്രാപിച്ചു വരുന്നതായും ആശുപത്രി അധികൃതര്‍ അറിയിച്ചു.

 

Tags:    
News Summary - actor baburaj attacked case accused arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.