നടന്‍ അനൂപ് ചന്ദ്രന്‍ വിവാഹിതനായി

തൃശൂർ: ചലച്ചിത്ര നടന്‍ അനൂപ് ചന്ദ്രന്‍ വിവാഹിതനായി. ഇന്ന് രാവിലെ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം. ലക്ഷ്മി രാജഗോപാലാണ് വധു. ജൂണിലായിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയം. അച്ഛൻെറ സുഹൃത്ത് രാജാ മുഹമ്മദ് വഴിയാണ് അനൂപ് ലക്ഷ്മിയെ പരിചയപ്പെടുന്നത്.

കൃഷിയിലുള്ള താല്‍പര്യമാണ്​ ഇരുവരെയും അടുപ്പിച്ചത്​. ബി ടെക് ബിരുദധാരിയായ ലക്ഷ്മി കാര്‍ഷിക രംഗത്ത് സജീവമാണ്. സിനിമാതിരക്കുകള്‍ക്കിടയിലും കൃഷി സജീവമായി കൊണ്ടുപോകുന്ന ആളാണ്​ അനൂപ്​ ചന്ദ്രൻ.

മമ്മൂട്ടി നായകനായ 'ബ്ലാക്കി'ലൂടെ സിനിമയിലെത്തിയ അനൂപ് ചന്ദ്രന്‍ ബിഗ് ബി, വിനോദയാത്ര, കാര്യസ്ഥൻ, മിന്നാമിന്നിക്കൂട്ടം, റൺ ബേബി റൺ, ഡാഡി കൂൾ, ക്ലാസ്മേറ്റ്സ്, രസതന്ത്രം, പാസഞ്ചർ, ഷേക്സ്പിയർ എം എ മലയാളം, ക്രിസ്ത്യൻ ബ്രദേഴ്സ് തുടങ്ങി അറുപതോളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്​.

Tags:    
News Summary - Actor Anoop chandran marriage -movie news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.