ഇൗ വർഷത്തെ കിഡ്സ് ചോയ്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ഡ്വെയിൻ ജോൺസണെ(ദി റോക്ക്) ഇഷ്ട നടനായി തിരഞ്ഞെടുത്തു. ജുമാൻജി; വെൽകം ടു ദി ജംഗിൾ എന്ന ചിത്രത്തിെല അഭിനയത്തിനാണ് പുരസ്കാരം. സ്പൈഡർ മാർ ഹോം കമിംങ്, ഗ്രേറ്റസ്റ്റ് ഷോമാൻ തുടങ്ങിയ ചിത്രത്തിലെ അഭിനയത്തിലൂടെ സെൻഡായ ഇഷ്ടനടിയായി. ജുമാൻജിയാണ് കുട്ടികളുടെ പ്രിയ ചിത്രം. കഴിഞ്ഞ വർഷം കുട്ടികളുടെ മനം കവർന്ന കോകോയാണ് പ്രിയപ്പെട്ട ആനിമേഷൻ ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടത്.
നിക്ലോഡിയൻ ചാനൽ സംഘടിപ്പിക്കുന്ന കിഡ്സ് ചോയ്സ് പുരസ്കാരം കുട്ടികളിൽ നിന്നും വോെട്ടടുപ്പ് നടത്തിയാണ് പ്രഖ്യാപിക്കുന്നത്. പ്രശസ്ത റെസ്ലിങ് താരം ജോൺ സീനയാണ് പുരസ്കാര ചടങ്ങിെൻറ അവതാരകൻ.
മറ്റ് പുരസ്കാരങ്ങൾ
ഇഷ്ട സംഗീത ബാൻറ്: ഫിഫ്ത് ഹാർമണി
ഇഷ്ട ഗായകൻ: ഷോൺ മെൻഡസ്
ഇഷ്ട ഗായിക: ഡെമി ലൊവാറ്റോ
ഇഷ്ടഗാനം: ഷേപ് ഒാഫ് യു, എഡ് ഷീറാൻ
ഇഷ്ട ബ്രേക്കൗട്ട് ആർട്ടിസ്റ്റ്: കമില കാെബല്ലോ
ഇഷ്ട ആഗോള ഗായകൻ: ബി.ടി.എസ്, ഏഷ്യ
ഇഷ്ട ടി.വി ഷോ: സ്ട്രൈഞ്ചർ തിങ്സ്
ഇഷ്ട കാർട്ടൂൺ: സ്പോഞ്ച് ബോബ് സ്ക്വയർ പാൻറ്സ്
ഇഷ്ട ഗെയിം: ജസ്റ്റ് ഡാൻസ്
ഇഷ്ട ഹാസ്യ യൂട്യൂബ് ക്രിയേറ്റർ: ലിസ കോഷി
ഇഷ്ട സംഗീത യൂട്യൂബ് ക്രിയേറ്റർ: ജോജോ സിവ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.