???????

ഭയമില്ല; അരുതായ്​മകൾക്കെതിരെ ഇനിയും പ്രതികരിക്കും –അലൻസിയർ

ദോഹ: ഒരു സമൂഹത്തിന് വീഴ്ച പറ്റുന്നുവെന്ന തോന്നൽ ഉണ്ടായാൽ മൗനം പാലിക്കുന്നതല്ല പ്രതികരിക്കുന്നതാണ് കലാകാരെൻറ ഉത്തരവാദിത്തമെന്ന് നടൻ അലൻസിയർ. 
‘ക്യു മലയാളം’ സര്‍ഗ്ഗസായാഹ്നത്തില്‍ പങ്കെടുക്കാന്‍ ദോഹയിലെത്തിയ അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു. പ്രതികരിക്കുന്നതിൽ തനിക്ക് ഭയമില്ല. കാരണം 
മനുഷ്യ സ്‌നേഹിയാവുകയെന്നതാണ് തെൻറ രാഷ്ട്രീയമെന്നും അദ്ദേഹം വ്യക്തമാക്കി. എല്ലാ മനുഷ്യർക്കും നമ്മുടെ രാജ്യത്ത് ജീവിക്കാനുള്ള അവസ്ഥ ഉണ്ടാകണം. ഞാൻ ജനിച്ച രാജ്യത്തോട് കൂറുള്ളവനാണ്. എന്നിരുന്നാലും ചില പേരുള്ളവർക്ക് നമ്മുടെ രാജ്യത്ത് ജീവിക്കാൻ കഴിയില്ലെന്നുള്ള തരത്തിലുള്ള ആക്രോശങ്ങൾ കേട്ടാൽ നിശബ്ദമായിരിക്കാൻ കഴിയില്ല. ഷോക്കടിക്കുമ്പോള്‍ പെട്ടെന്ന് കൈ പിൻവലിച്ച് നടത്തുന്ന പ്രതികരണ രീതിയായിരുന്നു കമലിനോട് പാക്കിസ്ഥാനിലേക്ക് പോകാന്‍ പറഞ്ഞപ്പോള്‍ താന്‍ കാസർകോട് പ്രകടിപ്പിച്ചത്.  ഉത്തര്‍ പ്രദേശിലെ വാർത്തകളിൽ പലതും ഷോക്കടിപ്പിക്കുന്ന കാര്യങ്ങളായാണ് തനിക്ക് അനുഭവപ്പെട്ടത്. എന്നാല്‍  കേരളത്തില്‍ നിന്നും അത്തരത്തിലുള്ള 
ഷോക്കടിപ്പിക്കുന്ന വാക്കുകള്‍ കേട്ടതാണ് പെട്ടെന്ന് പ്രതികരിക്കാന്‍ പ്രേരിപ്പിച്ചത്. ഇനിയും വിവേചനങ്ങൾ കണ്ടാൽ പ്രതികരിക്കും. എന്നാൽ താന്‍ പ്രതികരണ തൊഴിലാളിയല്ലെന്നും തനിക്ക് പ്രതികരിക്കണമെന്ന് തോന്നുന്നതിന് മാത്രമാണ് പ്രതികരിക്കാറുള്ളുവെന്നും അലന്‍സിയര്‍ പറഞ്ഞു. എന്നാൽ അതിെൻറ പേരിൽ ഒരു സംഘ് പരിവാറുകാരനും തെന്ന ആക്രമിക്കാനോ, ഫോണിൽപ്പോലും ഭീഷണിപ്പെടുത്താനോ വന്നില്ല. എന്നാൽ മറ്റ് ചിലർ തനിക്ക് സമ്മാനങ്ങളുമായി വന്നു.
 തന്നെ അനുകൂലിച്ച് അനൂപ് മേനോന്‍ പോസ്റ്റിട്ടപ്പോള്‍ അതിന് താഴെ അഭിനന്ദനങ്ങളുമായി വന്നവരില്‍ ഭൂരിപക്ഷവും മുസ്‌ലിം സമുദായ അംഗങ്ങളായിരുന്നു. അതും ഏറ്റവും വലിയ ദുരന്തമാണ്. ചിലരെ ബാനറുകൾക്കുള്ളിലാക്കാൻ  ശ്രമിക്കുന്നു. ആ ബാനറുകൾ പൊളിച്ച് കളയാൻ ശ്രമം വേണം. ഫാസിസത്തിനെതിരെ മാത്രമല്ല ഏതുതരം അതിരു കടക്കലിനും താനെതിരാണെന്നും അദ്ദേഹം പറഞ്ഞു. മാധവിക്കുട്ടി മതം മാറിയപ്പോള്‍ ഉണ്ടായ പുകിലൊന്നും മാധവിക്കുട്ടിയെ കുറിച്ച് കമല്‍ സിനിമയെടുക്കുമ്പോള്‍ ഉണ്ടാകാന്‍ പോകുന്നില്ലെന്നും അലന്‍സിയര്‍ ചൂണ്ടിക്കാട്ടി. 
കാസര്‍ക്കോട് മദ്‌റസാ അധ്യാപകനെ പള്ളിയില്‍ കയറി വെട്ടിക്കൊന്നതിനെ കുറിച്ചുള്ള ചോദ്യത്തിന് പ്രസ്തുത വാര്‍ത്ത കേട്ടപ്പോള്‍ നിങ്ങള്‍ക്കൊക്കെ ഉണ്ടായ വികാരമെന്താണോ അതുതന്നെയാണ് തനിക്കുമുണ്ടായതെന്നും അദ്ദേഹം മറുപടി പറഞ്ഞു. 
ലാപ്ടോപ്പും മൊബൈലും ഉപയോഗിക്കുന്നതുപോലും ആളിെൻറ പേരിെൻറ അടിസ്ഥാനത്തിൽ നിരോധിക്കപ്പെടുന്ന കാലത്താണ് നാം ജീവിക്കുന്നത്. 
മാധ്യമ പ്രവർത്തകർ പോലും രാഷ്ട്രീയത്തിെൻറ ആളുകളാണ് എന്നും അലൻസിയർ പറഞ്ഞു. സമൂഹത്തിൽ ഒരു കാലത്ത് പൊട്ടിച്ചെറിയപ്പെട്ട പൂണൂലുകൾ തിരിച്ച് വരുന്നു.
 ലാലിന് അവാർഡ് കിട്ടുേമ്പാൾ അദ്ദേഹത്തിെൻറ ജാതി ആരും അന്വേഷിക്കുന്നില്ല. എന്നാൽ വിനായകന് അവാർഡ് കിട്ടിയ സന്ദർഭത്തിൽ ജാതി അന്വേഷിച്ച് േപാകുന്നത് ശുദ്ധ അസംബന്ധമാണെന്നും അലൻസിയർ പറഞ്ഞു. 
വാര്‍ത്താ സമ്മേളനത്തില്‍ അലന്‍സിയറോടൊപ്പം ഫയാസ് അബ്ദുറഹ്മാന്‍, മനു, ഷാന്‍ റിയാസ്, ഷിറാസ് സിതാര, രാമചന്ദ്രന്‍ വെട്ടിക്കാട് എന്നിവര്‍ പങ്കെടുത്തു.
Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.